മോഹൻലാൽ വിളിച്ചിട്ടും പുലിമുരുകന് അനുശ്രീ പോയില്ല; ലാലിന്റെ നായികയാകാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി അനുശ്രീ

സിനിമാ ഡെസ്‌ക്

കൊച്ചി: 150 കോടി ക്ലബ്ബിൽ കയറിയ മോഹൻലാലിന്റെ പുലിമുരുകൻ എന്ന മെഗാഹിറ്റ് ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തേണ്ടിയിരുന്നത് നടി അനുശ്രീയായിരുന്നു. എന്നാൽ ആ കഥാപാത്രമാകാൻ അനുശ്രീക്ക് സാധിച്ചില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കമാലിനി മുഖർജി അവതരിപ്പിച്ച മൈന എന്ന കഥാപാത്രം ചെയ്യാനായി സംവിധായകൻ ആദ്യം സമീപിച്ചത് തന്നെയായിരുന്നെന്നും എന്നാൽ ശാരീരികമായ ബുദ്ധിമുട്ട് കാരണം ചിത്രം ഉപേക്ഷിക്കുകയായിരുന്നെന്നും അനുശ്രീ പറയുന്നു.

ഞരമ്പിന്റെ പ്രശ്നം കാരമം ഇടതുകൈ അനക്കാനും ഭാരമെടുക്കാനുമൊക്കെ ബുദ്ധിമുട്ടായിരുന്നു. ഇതിഹാസയിൽ ഫൈറ്റ് ചെയ്യുമ്പോൾ സീരീയസായി. പിന്നീട് ഓപ്പറേഷൻ കഴിഞ്ഞ് കിടക്കുകയായിരുന്നു. ചന്ദ്രേട്ടനിലേക്ക് വിളിക്കുമ്പോൾ കൈയുടെ ബുദ്ധിമുട്ട് പറഞ്ഞതാണ്. പക്ഷേ ഇനിയും നാലുമാസമുണ്ടെന്നും അപ്പോഴേക്കും അസുഖം മാറുമെന്നും സിദ്ധാർത്ഥേട്ടൻ പറഞ്ഞത്. അങ്ങനെ അസുഖം ഭേദമായതിന് ശേഷമാണ് ആ സിനിമയിൽ ജോയിൻ ചെയ്തത്.
ലാലേട്ടനൊപ്പം മുൻപ് റെഡ് വൈനിൽ അഭിനയിച്ചിരുന്നു. പിന്നീട് കനലിലേക്കും മറ്റൊരു ചിത്രത്തിലേക്കും വിളി വന്നു. പക്ഷേ ചെയ്യാൻ പറ്റിയില്ല. പിന്നെയാണ് ഒപ്പം എന്ന ചിത്രത്തിൽ അവസരം ലഭിച്ചത്.

മേക്കപ്പിട്ട് ചെന്നപ്പോൾ ലാലേട്ടൻ ചോദിച്ചു. ഒടുവിൽ നീ വന്നു അല്ലേ.. അപ്പോൾ പ്രിയദർശൻ സാർ അതെന്താ സംഗതിയെന്ന് ചോദിച്ചു. എപ്പോൾ വിളിച്ചാലും ഇവൾക്ക് തോളുവേദനയാണെന്ന് പറയും. ഇപ്പോഴാണ് സമയം ഒത്തുവന്നത്. തോളുകൊണ്ടാണോ നീ അഭിനയിക്കുന്നത് എന്ന് ചോദിച്ച് അവരെന്നെ കളിയാക്കുകയും ചെയ്തു.

പുലിമുരുകനിലെ അവസരം വരുന്നത് ഓപ്പറേഷൻ കഴിഞ്ഞിരിക്കുന്ന സമയത്താണ്. ആക്ഷൻ സിനിമയാണെന്ന് പറഞ്ഞപ്പോൾ ഡോക്ടർ സമ്മതിച്ചതില്ല. പിന്നീട് സിനിമ കണ്ടപ്പോൾ വലിയ വിഷമമായെന്നും അനുശ്രീ പറയുന്നു.

Top