
തിരുവനന്തപുരം: കെ പി സി സി അധ്യക്ഷനും പാര്‍ലമെന്‍ററി പാര്‍ട്ടിയും രണ്ട് ദിശയിലാണെന്നും ആരോപിച്ചുകൊണ്ട് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വം സോണിയാഗാന്ധിക്ക് കത്ത് നല്‍കി . തര്‍ക്കം അണികള്‍ക്കിടയിലല്ല, നേതാക്കള്‍ക്കിടയിലെന്നും ലീഗ് ചൂണ്ടിക്കാണിക്കുന്നു . ഉമ്മന്‍ ചാണ്ടി, സുധീരന്‍, രമേശ് ചെന്നിത്തല എന്നിവര്‍ മൂന്നു ദിശകളില്‍ നീങ്ങുകയാണ്. ഈ രീതിയില്‍ തുടരാന്‍ ഒരിക്കലും ലീഗിന് കഴിയില്ല. പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ കടുത്ത നിലപാട് എടുക്കേണ്ടി വരുമെന്നും ലീഗ് സോണിയയെ അറിയിച്ചു.
നെടുമ്പാശേരിയില്‍ നടന്ന മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് തീരുമാനമെടുത്ത് സോണിയയെ അറിയിച്ചിരിക്കുന്നത്. കേരള കോണ്‍ഗ്രസിന്‍റെ പടിയിറക്കത്തിനു പിന്നാലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വന്‍ വഴിത്തിരിവുകള്‍ക്ക് ഇടയാക്കുന്നതാണ് ലീഗിന്‍റെ കത്തും പുതിയ സംഭവ വികാസങ്ങളും.