ന്യൂഡല്‍ഹി: അറുപത്തിനാലാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി വിതരണം ചെയ്തു. മിന്നാമിനുങ്ങിലെ അഭിനയത്തിന് നടിക്കുള്ള ദേശീയ പുരസ്കാരം മലയാളി താരം സുരഭിയും റുസ്തത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള അവാര്‍ഡ് അക്ഷയ് കുമാറും ഏറ്റുവാങ്ങി. പ്രത്യേക ജൂറി പരാമര്‍ശത്തിനുള്ള അവാര്‍ഡ് ഏറ്റുവാങ്ങിയ മോഹന്‍ലാലിനെ സദസ്സ് എഴുന്നേറ്റ് നിന്ന് ആദരിച്ചതും ശ്രേദ്ധേയമായി. മികച്ച മലയാള ചലച്ചിത്രമായ തെരഞ്ഞെടുത്ത മഹേഷിെന്‍റ പ്രതികാരം സിനിമയുടെ നിര്‍മാതാവ് അഷിഖ് അബുവും തിരക്കഥക്കുള്ള അവാര്‍ഡ് ശ്യാം പുഷ്കരനും ഏറ്റുവാങ്ങി.
സംവിധായകന്‍ കെ. വിശ്വനാഥന് സമഗ്ര സംഭാവനക്കുള്ള ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് രാഷ്ട്രപതി സമ്മാനിച്ചു. ദംഗലിലെ പ്രകടനത്തിന് സെറീന വഹാബ് സഹനടിക്കുളള പുരസ്കാരവും നീരജയിലെ അഭിനയത്തിന് സോനം കപൂര്‍ പ്രത്യേക പരാമര്‍ശ പുരസ്കാരവും ഏറ്റുവാങ്ങി.കേന്ദ്രമന്ത്രിമാരായ വെങ്കയ്യനായിഡു, രാജ്യവര്‍ധന സിങ് റാത്തോഡ് എന്നിവരും ചടങ്ങില്‍ പെങ്കടുത്തു.