ഉന്നത വിദ്യാഭ്യാസ യോഗ്യതാ പരീക്ഷ നടത്തിപ്പ് ചുമതല ഇനി മുതല്‍ ദേശീയ പരീക്ഷാ ഏജന്‍സിക്ക്; പരീക്ഷകള്‍ ഓണ്‍ലൈന്‍ ആക്കുമെന്ന് പ്രകാശ് ജാവദേക്കര്‍

ന്യൂഡല്‍ഹി: ഉന്നത വിദ്യാഭ്യാസത്തിനായുള്ള യോഗ്യതാ പരീക്ഷാ നടത്തിപ്പ് രീതി മാറുന്നു. NEET, NET, CMAT, GPAT പരീക്ഷകള്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തും. സിലബസ്, ഫീസ് എന്നിവയില്‍ മാറ്റമില്ല. ഫലം ഉടന്‍ പ്രസിദ്ധീകരിക്കും. പരീക്ഷകള്‍ ഓണ്‍ലൈനാക്കുമെന്ന് കേന്ദ്ര മാനവ വിഭവ മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.പരീക്ഷ നടത്തുന്ന കേന്ദ്രങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. ഉന്നതവിദ്യാഭ്യാസ യോഗ്യതാ പരീക്ഷകള്‍ ഇനി മുതല്‍ വര്‍ഷത്തില്‍ രണ്ടെണ്ണം ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമെങ്കില്‍ രണ്ട് പരീക്ഷകളും എഴുതാം.

Top