ചെറുതോണി പാലത്തിനു പോറൽ പോലും ഏറ്റില്ല. ഒരു കനേഡിയൻ വിജയഗാഥ !

കൊച്ചി: ചെറുതോണി പാലം   ഒരു  കനേഡിയന്‍’ ടച്ചുള്ള പാലം   കുലുങ്ങില്ല.പ്രളയം കഴിഞ്ഞുള്ള വാര്‍ത്തകളില്‍ ചെറുതോണി പാലം വീണ്ടും വാർത്തകളിൽ നിറയുകയാണ് . കുത്തൊഴുക്കിന്‍റെ പാരമ്യത്തിലും കുലുങ്ങാത്ത പാലം. ഇനി പരസ്യചിത്രങ്ങളിൽ ചെറുതോണി പാലത്തെ ഉപയോഗിക്കാം. കനേഡിയൻ എൻജിനീയറിങ് വൈദഗ്ധ്യത്താൽ നിർമിച്ച പാലം കരുത്തിന്റെയും ‘ചെറുത്തുനിൽപിന്റെയും’ പ്രതീകമായി ചെറുതോണിപ്പുഴയ്ക്കു മുകളിൽ ഇപ്പോഴും തല ഉയർത്തിനിൽക്കുന്നു.മലകൾ കുലുങ്ങി പുഴയിൽ ഒഴുകി. എന്നിട്ടും ചെറുതോണി പാലത്തേ തകർക്കാനായില്ല. ജില്ലാ പഞ്ചായത്ത് നിർമ്മിച്ച ചെക്ക് ഡാം തകർന്ന് ചെറുതോണിയുടെ തൂണിൽ വന്നിടിച്ചു. എല്ലാവരും കരുതി..

cheruthoni-1

ചെറുതോണി തീർന്നെന്ന്. എന്നാൽ വെള്ളം ഇറങ്ങിയപ്പോൾ ചെക്ക് ഡാമിന്റെ ഭാഗങ്ങൾ ചെറുതോണി പാലത്തിന്റെ തൂണിൽ ഇടിച്ചപ്പോൾ സംഭവിച്ചത് മറ്റൊന്ന്. ജില്ലാ പഞ്ചായത്ത് പൊടിഞ്ഞു പോയി. ചെറുതോണിക്ക് പോറൽ പോലും ഇല്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

കനേഡിയൻ എൻജിനീയറിങ് വൈദഗ്ധ്യത്താൽ നിർമിച്ച പാലം കരുത്തിന്റെയും ‘ചെറുത്തുനിൽപിന്റെയും’ പ്രതീകമായി ചെറുതോണിപ്പുഴയ്ക്കു മുകളിൽ ഇപ്പോഴും തല ഉയർത്തിനിൽക്കുന്നു.1960 കളിൽ ഇടുക്കി ആർച്ച് ഡാമിന്റെ നിർമാണത്തിന് ആവശ്യമായ സാധനങ്ങൾ കൊണ്ടുപോകുന്നതിനായി നിർമിച്ച പാലം സെക്കൻഡിൽ 16 ദശലക്ഷം ലീറ്റർ വെള്ളം കുത്തിയൊഴുകിയെത്തിയിട്ടും ഒരു പോറൽ പോലും ഏൽക്കാതെ ചെറുത്തുനിന്നതു സാങ്കേതിക വിദഗ്ധരെപോലും അദ്ഭുതപ്പെടുത്തുന്നു.കുത്തൊഴുക്കിൽപെട്ട് ഒഴുകിയെത്തിയ 300 വർഷത്തിലേറെ പഴക്കമുള്ള കൂറ്റൻ വീട്ടിത്തടിയും തേക്കിൻതടിയും വന്നിടിച്ചിട്ടും പാലത്തിനു ക്ഷതമേറ്റില്ല. പാലത്തിനു തൊട്ടുമുന്നിലായി, സബ് മെഴ്സിബിൾ ബ്രിജ് എന്നാണ് ഇന്ത്യൻ എൻജിനീയർമാർ ചെറുതോണി പാലത്തെ വിശേഷിപ്പിക്കുന്നത് .പ്രളയ ജലം തകര്‍ത്തെറിഞ്ഞ ഒരു സ്ഥലമാണ് ചെറുതോണിയിലെ ടൗണിന് നടുവിലെ പാലം. 70കൊല്ലം പഴക്കമുള്ള പാലത്തിന്റെ അപ്രോച്ച് റോഡുകള്‍ തകര്‍ന്നെങ്കിലും പാലം കുലുങ്ങിയിട്ടില്ല.  ചെറുതോണി ഡാമിലെ ഷട്ടറുകള്‍ ഉയര്‍ത്തിയതിന് പിന്നാലെ തന്നെ വെള്ളം കുത്തിയൊലിച്ച് വന്ന് പാലം അപകടാവസ്ഥയിലായിരുന്നു.

വെള്ളം കുത്തിയൊലിക്കുന്നതിന് തൊട്ടുമുമ്പ്  കുഞ്ഞിനേയും കൊണ്ട് ഒരാള്‍ പാലത്തിന് മുകളിലൂടെ ഓടുന്ന ഫോട്ടോയും വീഡിയോയും വൈറലായിരുന്നു. അന്ന് നമ്മള്‍ കണ്ട ആ പാലമല്ല ഇപ്പോള്‍ ചെറുതോണിയില്‍.  പ്രളയജലത്തോടൊപ്പം പാലത്തിന്റെ അപ്രോച്ച് റോഡ് പൂര്‍ണ്ണമായും ഒഴുകിപ്പോയി. ഷട്ടറുകള്‍ ഉയര്‍ത്തിയതിന് പിന്നാലെ ഇതിലൂടെയുള്ള ഗതാഗത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. സെക്കന്റില്‍ ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളമാണ് പാലത്തിലൂടെ കടന്ന് പോയത്.

അണക്കെട്ട് നിര്‍മ്മാണത്തിനായുള്ള വസ്തുക്കള്‍ കൊണ്ട് പോകുന്നതിന് ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച പാലമാണിത്. പാലം ഗതാഗത യോഗ്യമാണെങ്കിലും ഇരു ഭാഗങ്ങളിലുമുള്ള അപ്രോച്ച് റോഡ് വെള്ളമൊഴുക്കിൽ തകർന്നതിനാൽ കാൽനട യാത്രപോലും സാധ്യമല്ലാത്ത അവസ്ഥയാണ് നിലവില്‍. കരിങ്കല്ല് പാകി അടിയന്തരമായി അപ്രോച്ച് റോഡ് പുനഃര്‍ നിര്‍മ്മിക്കാനാണ് തീരുമാനം. അതിന് ശേഷം താത്കാലികമായി ഗതാഗതത്തിനായി തുറന്ന് കൊടുത്തേക്കും. ഹൈറേഞ്ചിലേക്കുള്ള പ്രധാന മാർഗമായ തൊടുപുഴ – പുളിയൻമല സംസ്‌ഥാനപാത കടന്നുപോകുന്നതു ചെറുതോണിപ്പുഴയിലൂടെയാണ്.  ഇപ്പോൾ ചെറുതോണി പാലത്തിന് അക്കരെ താമസിക്കുന്നവർക്കു ചെറുതോണി ടൗണിലെത്താൻ കിലോമീറ്ററുകൾ സഞ്ചരിക്കണം.
Top