
ഡബ്ളിന്‍: ഒഐസിസി അയര്‍ലണ്ടിന്റെ നേത്യതത്തില്‍ ഇന്ദിരാഗാന്ധിയുടെ ഓര്‍മ്മ ദിനത്തോടു അനുബന്ദിച്ചു ഡബ്ളിനിലെ സോംട് സില്‍ വെച്ചു നടന്ന യോഗത്തില്‍ ഈ കൊല്ലത്തെ ലീവിംഗ് സെര്‍ട്ട് പരീക്ഷയില്‍ 590 പോയിന്റ് നേടി വന് വിജയം കരസ്ഥമാക്കിയ ജിതിന്‍ ജയിംസിനെ ജന്ദിരാ ഗാന്ധി അവാര്‍ഡ് നല്‍കി അനുമോദിച്ചു .സോട് സി ലുള്ള ജയിംസ് മേരിക്കുട്ടി എന്നിവരുടെ മകനാണ് ജിതിന്‍ .ഒഎ സി സി ജന സ (കട്ടറി സാന്‍ജോ മുളവരിയ്ക്കല്‍ ഈശ്വര പ്രാര്‍ത്ഥനയോടു കൂടിയ യോഗം സെറിന്‍ സ്വാഗതം പറയുകയും പ്രസി ലിങ്ക്വിന്‍സ്റ്റാര്‍ ഉദ്ഘാടനം ചെയ്തു .
ഇന്‍ഡ്യയുടെ ഉരുക്കു വനിത എന്ന് അറിയപ്പെടുന്ന ഇന്ദിരാ ഗാന്ധിയെ യോഗം ഒന്നടങ്കം ഓര്‍മ്മിക്കുകയും യോഗത്തെ അഭിസംബോധന ചെയ്തു കൊണ്ട് ബാബു ജോസഫ് ജോബി അഗസ്റ്റിന്‍ ജോണ്‍സണ് ജോസഫ് ഷാജി അഗസ്റ്റിന്‍ സി ബു ജോസ് റോബര്‍ട്ട് ,ജോര്‍ജ് പുറപ്പന്‍ താനം, തോമസ് കുട്ടി ചെറിയാന്‍ അനീഷ് മനപ്പാട്ട് ,സുനില്‍ തോപ്പില്‍, റോബില്‍ കുര്യാക്കോസ് ,റെജി വര്‍ഗിസ് എന്നിവര്‍ സംസാരിക്കുകയും ചെയ്തു .
അവാര്‍ഡ് ജേതാവായ ജിതിന്‍ തെന്‍റ ഉയര്‍ച്ചയ്ക്കു മാതാപിതാക്കളോടൊപ്പം പി എച് ഡി ക്കു പഠിക്കുന്ന സഹോദരി ചിഞ്ചുവിന്റെയും സോട് സി ലെ മലയാളി ക ളു ടേയും പ്രോല്‍സാഹനം ഉണ്ടായിരുന്നുവെന്ന് പറയാന്‍ മടിച്ചില്ല.യോഗത്തിന് േജായിന്‍ സക്രട്ടറി റോണി കുരിശിങ്കല്‍ നന്ദി പറഞ്ഞു.