ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരായുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന് തടയിട്ട് സൂപ്രീം കോടതി; ഭരണ കൂട ഭീകരതയ്ക്ക് ഇടയാക്കും..

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയേയും ഓണ്‍ലൈന്‍ മാധ്യമങ്ങളെയും നിയന്ത്രിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരെ സൂപ്രീം കോടതി. ഇത്തരം നിയന്ത്രണങ്ങള്‍ രാജ്യത്ത് ഭരണ കൂട ഭീകരതക്ക് ഇടയാക്കും എന്നും ഇന്ത്യ ‘ഭരണകൂട നിരീക്ഷണ’മുള്ള രാജ്യമായി മാറുമെന്ന് സുപ്രീം കോടതി. സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനായി ‘സോഷ്യല്‍ മീഡിയ കമ്യൂണിക്കേഷന്‍ ഹബ്ബുകള്‍’ സ്ഥാപിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന് എതിരെ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇങ്ങനെ പറഞ്ഞത്.

നിലവില്‍ ചൈന, പാക്കിസ്ഥാന്‍, ചില ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങില്‍ നിയന്ത്രണം ഉണ്ട്. എന്നാല്‍ ഇവിടം ഒന്നും ജനാധിപത്യം പൂര്‍ണ്ണമായോ ഭാഗികമായോ ഉള്ള രാജ്യമല്ല. ഇന്ത്യ ജനാധിപത്യം മുറുകെ പിടിക്കുമ്പോള്‍ എന്തൊകൊണ്ടാണ് ഇങ്ങിനെ ഇവിടെ സര്‍ക്കാര്‍ ഇപ്രകാരം ചിന്തിക്കുന്നത്? കോടതി ചോദിച്ചു.വ്യക്തികളുടെ സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകള്‍ പിന്തുടരുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് രാജ്യത്തെ ‘ഭരണകൂട നിരീക്ഷണ’മുള്ള (ipÀsshósI iväsä) രാജ്യമാക്കിത്തീര്‍ക്കുമെന്നാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടിയത്. വ്യക്തികളുടെ സ്വകാര്യത സംബന്ധിച്ച് 2017ല്‍ ഉണ്ടായ കോടതി ഉത്തരവ്, സമൂഹ മാധ്യമങ്ങളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കാര്യമായ സ്വാധീനമുണ്ടാക്കുമെന്ന് കോടതി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഓണ്‍ലൈന്‍ മാധ്യമങ്ങളേ നിയന്ത്രിക്കാന്‍ തീരുമാനിച്ചാല്‍ ഇന്ത്യയില്‍ എന്തും ചെയ്യാം. സ്വന്തന്ത്ര മാധ്യമങ്ങളാണവ. അവരേ നിയന്ത്രിക്കാന്‍ തീരുമാനിച്ചാല്‍ സമൂഹത്തേ ഏത് വഴിയിലേക്കും നയിക്കാന്‍ ഭരണകൂടത്തിനു ലഭിക്കുന്ന അവസരമാകും അത്.ഹര്‍ജിക്കാരന്‍ ഉന്നയിച്ച വിഷയം വിശദമായി പരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കി.

Top