ഓട്ടിസം ബോധവല്‍ക്കരണ പരിപാടി നിപ്മറിൽ തുടങ്ങി

ഇരിങ്ങാലക്കുട: കല്ലേറ്റുംകര നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആൻഡ് റീഹാബിലിറ്റേഷന്‍ (നിപ്മർ ) ഓട്ടിസം ബോധവല്‍ക്കരണ മാസാചരണത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന സ്പെക്ട്രം 2021 പരിപാടി തുടങ്ങി. ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലാര്‍ പ്രൊഫ. ഡോ മോഹനന്‍ കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്തു.

ഓട്ടിസം എന്ന അവസ്ഥ വിഭിന്നങ്ങളായ ശാരീരിക-മാനസിക ശേഷികളുടെ സ്പെക്ട്രമായാണ് ശാസ്ത്രം ഇന്നു കാണുന്നതെന്ന് പ്രൊഫ. ഡോ. മോഹനൻ കുന്നുമ്മൽ പറഞ്ഞു. ഓട്ടിസം ‘കുട്ടികളിൽ കൂടുകയല്ല മറിച്ച് വിഭിന്നങ്ങളായ അവസ്ഥ കണ്ടെത്തുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിപ്മർ എക്സിക്യുട്ടീവ് ഡയരക്ടർ ഡോ: ബി. മുഹമ്മദ് അഷീൽ അധ്യക്ഷത വഹിച്ചു.അമല മെഡിക്കൽ കോളെജ് പീഡിയാട്രിക് പ്രൊഫ. പാർവതി മോഹനൻ, നിപ്മർ ജോയ്ൻ്റ് ഡയരക്ടർ സി. ചന്ദ്രബാബു എന്നിവർ ആശംസകൾ നേർന്നു. ഡോ. മായ ബോസ് വിനോദ് സ്വാഗതവും ഡോ. വിജയലക്ഷ്മി അമ്മ നന്ദിയും പറഞ്ഞു.

തുടർന്ന് ഒക്യുപേക്ഷണൽ തെറാപ്പി കോഴ്സ് വിദ്യാർത്ഥികളുടെ ഓട്ടിസം ബോധവത്കരണ നാടകവും സ്പെഷൽ എജ്യൂക്കേഷൻ (D ed) വിദ്യാർത്ഥികളും ഫ്ലാഷ് മോബും നടത്തി. ഇന്ന് വൈകീട്ട് മൂന്നിന് നടക്കുന്ന സമാപന ചടങ്ങില്‍ ജില്ലാ കലക്ടര്‍ എസ് ഷാനവാസ് മുഖ്യാതിഥിയാകും.

Top