അണുബോംബ് സൂക്ഷിക്കാന്‍ പാകിസ്താന്‍ കണ്ടെത്തിയത് ഏറ്റവും രഹസ്യമായ സ്ഥലം.
സുരക്ഷിതമായ സ്ഥലത്ത് ഭൂഗര്‍ഭ അറയില്‍ അണ്വായുധങ്ങള്‍ സൂക്ഷിക്കാന്‍ പാകിസ്താന്‍ തയ്യാറെടുക്കുന്നതായി അമേരിക്കന്‍ എന്‍ജിഒ ആയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി കണ്ടെത്തി.
പാകിസ്താനിലെ ബലൂചിസ്താനിലാണ് ഭൂഗര്‍ഭ അറ ഒരുങ്ങുന്നത്. പ്രദേശത്തിന്റെ ഉപഗ്രഹ ചിത്രം എന്‍ജിഒ പുറത്തു വിട്ടിട്ടുണ്ട്.
ഉയര്‍ന്ന പ്രദേശമായ ബലൂചിസ്താനില്‍ നിര്‍മ്മിക്കുന്ന രഹസ്യ അറയില്‍ അണ്വായുധങ്ങളും മിസൈലുകളും സൂക്ഷിക്കാനാണ് പാകിസ്താന്റെ ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ പാകിസ്താന്‍ ഈ റിപ്പോര്‍ട്ടിനോട് പ്രതിരിച്ചിട്ടില്ല. രാജ്യത്ത് ആഭ്യന്തര സംഘര്‍ഷം കൂടുതലായ സ്ഥലം കൂടിയാണ് പാകിസ്താന്‍.
ചിത്രത്തില്‍ നിന്നും വ്യക്തമാകുന്നതനുസരിച്ച് ഭൂഗര്‍ഭ അറക്ക് മൂന്ന് വാതിലുകളാണ് ഉള്ളത്.
വളരെ വലിയ സൈനിക വാഹനങ്ങളെയും മിസൈലുകളേയും ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് ഇവ. നിലവില്‍ ബാലിസ്റ്റിക് മിസൈലുകളുപയോഗിച്ചാണ് പാകിസ്താന്‍ ആക്രമണം നടത്തുന്നത്.