ഹസ്സനെതിരെ പടയൊരുക്കം!..വെട്ടിനിരത്താൻ പാർട്ടിക്കാർ.വയനാട്ടിൽ ഹസൻ തോൽക്കുമെന്ന് മുന്നറിയിപ്പും!

വയനാട്ടിൽ ഹസൻ മത്സരിച്ചാൽ തോൽപ്പിക്കും എന്ന് കോൺഗ്രസുകാർ !..വയനാട്ടിൽ ഹസൻ മത്സരിക്കുമെന്നാണ് സൂചന . കോണ്‍ഗ്രസില്‍ ഷാനവാസിന്റെ മകള്‍ മുതല്‍ ടി സിദ്ദിഖും ഷാനിമോള്‍ ഉസ്മാന്‍ വരെയുളള പേരുകള്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ടെങ്കിലും വയനാട് സീറ്റ് നേരത്തെ തന്നെ എംഎം ഹസന്‍ ഉറപ്പാക്കിയെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ തന്നെ നല്‍കുന്ന സൂചന.

ഹസന് സീറ്റ് നല്‍കുന്നതില്‍ കോണ്‍ഗ്രസില്‍ ശക്തമായ പ്രതിഷേധമുണ്ടെങ്കിലും എ കെ ആന്റണിയുടെ പിന്തുണയാണ് ഹസന് ധൈര്യം നല്‍കുന്നത്. ഇടതുമുന്നണിയില്‍ സിപി ഐ യ്ക്ക് അവകാശപ്പെട്ട സീറ്റില്‍ നഴ്‌സിങ് നേതാവ് ജാസ്മിന്‍ഷായെ പരിഗണിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതുവരെ സ്ഥിരീകരണമായിട്ടില്ല. ജാസ്മിന്‍ഷാ വഴി പുതിയ പരീക്ഷണത്തിനാണ് ഇടതുമുന്നണി തയ്യാറെടുക്കുന്നതെന്നാണ് സൂചന. ന്‌ഴസുമാര്‍ അധികമുള്ള മ്ണ്ഡലവും ജനകീയതയും വോട്ടാക്കാന്‍ കഴിയുമെന്നാണ് സി പി ഐയും കരുതുന്നത്.

Latest