ഭാര്യയോട് കാണിച്ച സ്‌നേഹത്തിന് ഫിലിപ്പീന്‍കാരന് സമ്മാനമായി കിട്ടിയത് 10 ലക്ഷം ദിര്‍ഹം

കുടുംബമായി ജീവിക്കുന്ന ഫിലിപ്പിനോകള്‍ താരതമ്യേന കുറവാണെന്നാണ് പൊതുവെ പറയാറ്. പലപ്പോഴും താല്‍ക്കാലിക ബന്ധങ്ങള്‍ക്കാണ് അവര്‍ പ്രാധാന്യം നല്‍കാറ്.

പ്രവാസി ഫിലിപ്പിനോകള്‍ പ്രത്യേകിച്ചും. മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ പ്രവാസികള്‍ കിട്ടിയ ശമ്പളവും അതിനോടൊപ്പം കടംവാങ്ങിയതും ചേര്‍ത്ത് നാട്ടിലേക്ക് അയക്കുകയാണ് പതിവ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ ഫിലിപ്പിനോകളെക്കുറിച്ച് പറയാറ് ലഭിച്ച ശമ്പളത്തിലൊരു വലിയ പങ്ക് അവിടെ തന്നെ ചെലവഴിക്കുന്നവരെന്നാണ്.

ഗള്‍ഫ് നാടുകള്‍ക്ക് ഫിലിപ്പിനോകള്‍ പ്രിയപ്പെട്ടവരായതിന്റെ പ്രധാന കാരണവുമിതാണ്. അതുകൊണ്ട് തന്നെയാവണം നാട്ടിലുള്ള സ്വന്തം ഭാര്യയ്ക്ക് പണമയച്ച ഫിലിപ്പീന്‍സ് യുവാവിന് സമ്മാനമായി 10 ലക്ഷം ദിര്‍ഹം ലഭിച്ചത്.

ഷാര്‍ജയില്‍ നിന്ന് അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച് വഴി 3677 ദിര്‍ഹം അയച്ചുകൊടുത്ത അല്‍ ഡിസോണ്‍ ബന്‍സിലിനാണ് എക്‌സ്‌ചേഞ്ച് നടത്തിയ സമ്മര്‍ പ്രൊമോഷന്‍ നറുക്കെടുപ്പില്‍ ഇത്രവലിയ തുക സമ്മാനമായി കിട്ടിയത്.

കഴിഞ്ഞ ജൂണ്‍ 15 മുതല്‍ ആഗസ്ത് 14 വരെ നടത്തിയ പ്രൊമോഷന്‍ കാംപയിന്റെ ഭാഗമായിരുന്നു സമ്മാനം. എക്‌സ്‌ചേഞ്ചില്‍ നിന്ന് നറുക്കെടുപ്പിലൂടെ 10 ലക്ഷം ലഭിക്കുന്ന നാലാമത്തെയാളാണ് എഞ്ചിനീയറായ ബന്‍സില്‍. മറ്റൊരു ഫിലിപ്പിനോ സില്‍വിയ ലിസാര്‍ഡോ വാല്‍ഡെസിന് ലഭിച്ചത് പുതിയ മോഡല്‍ നിസാന്‍ പട്രോളായിരുന്നു.

മറ്റ് എട്ടുപേര്‍ക്ക് 10,000 ദിര്‍ഹം വീതം സമ്മാനവും ലഭിച്ചു. 10,000 ദിര്‍ഹം ലഭിച്ചതില്‍ രണ്ട് ഇന്ത്യക്കാരുമുണ്ട്. അതിലൊരാള്‍ മലയാളിയാണ്.

ദുബയില്‍ വെച്ച് നടന്ന ചടങ്ങില്‍ ബന്‍സില്‍ ഉള്‍പ്പെടെയുള്ള വിജയികള്‍ സമ്മാനം ഏറ്റുവാങ്ങി. അല്‍ അന്‍സാരി എക്‌സ്‌ചേഞ്ചിന്റെ യു.എ.ഇ ബ്രാഞ്ചുകള്‍ വഴി പണമടയ്ക്കുന്നവര്‍ക്കും 1000 ദിര്‍ഹമിന് മുകളില്‍ ബോണ്ടുകള്‍ വാങ്ങുന്നവര്‍ക്കും അത് വഴി ലഭിക്കുന്ന കൂപ്പണുകളില്‍ നിന്നാണ് നറുക്കെടുപ്പ് നടത്തിയത്.

സമ്മാനം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും പണമില്ലാത്തത് കൊണ്ട് മാറ്റിവച്ച തന്റെ ഒരുപാട് നല്ല സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാനുള്ള അവസരമാണ് ഇതിലൂടെ കൈവന്നിരിക്കുന്നതെന്നും ബന്‍സില്‍ പറഞ്ഞു.

Top