ബ്ലു വെയിൽ ഗെയിമിന് പിറകെ പിങ്ക് വെയിൽ; എന്താണ് പിങ്ക് വെയിൽ?

കേരളക്കരയാകെ ചർച്ചചെയ്ത വിഷയമാണ് ബ്ലൂ വെയിൽ ഗെയിം. ലോകം മുഴുവനുമുള്ള രക്ഷിതാക്കളെ ഭയപ്പെടുത്തികൊണ്ടിരിക്കുന്നത് ഈ കൊലയാളി ഗെയിമാണ്.

കൊലയാളി ഗെയിം ബ്ലൂ വെയിലിനെ പ്രതിരോധിക്കാന്‍ വികസിപ്പിച്ചെടുത്തതാണ് പിങ്ക് വെയില്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബ്രസീലിലാണ് പിങ്ക് വെയിലിന്റെ ഉത്ഭവം. ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും ഗെയിം തരംഗമായതോടെ 3,40,000 ഫോളോവേഴ്‌സ് ഇതിനോടകം ഗെയിമിനുണ്ട്.

ബ്ലൂവെയില്‍ വാര്‍ത്തകളിലെത്തി തുടങ്ങിയപ്പോഴെ അപകടം മനസിലാക്കിയ ഒരു ഗ്രാഫിക് ഡിസൈനറാണ് ഇതിന് പിന്നില്‍. സമനില തെറ്റിക്കുന്ന ബ്ലൂവെയിലിനെ പിടിച്ച് കെട്ടാന്‍ പിങ്ക് വെയിലിനാകുമെന്നാണ് ഇതേക്കുറിച്ച് പഠിച്ചവര്‍ അറിയിക്കുന്നത്.

നല്ല ചിന്തകളും കാരുണ്യപ്രവര്‍ത്തികളും വഴി കളിക്കുന്നയാളെ സന്തോഷിപ്പിക്കുക എന്നതും കളിക്കുന്നവരെ നന്മനിറഞ്ഞ മനുഷ്യരാക്കി മാറ്റുക എന്നതുമാണ് ഈ ഗെയിമിന്റെ ലക്ഷ്യം.

ഏപ്രിലിലാണ് ഗെയിം ഉപഭോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങിയത്. കളിക്കുന്നയാള്‍ക്ക് പ്രതിദിനം ചെയ്യുന്നതിനായി 107 ടാസ്‌കുകളുണ്ട്.

പിങ്ക് വെയിൽ എത്ര നല്ല കളികളാണെന്ന് പറഞ്ഞാലും മാതാപിതാക്കളുടെ ശ്രദ്ധ കുട്ടികള്‍ ചെയ്യുന്ന കാര്യങ്ങളില്‍ എപ്പോഴും ഉണ്ടായിരിക്കണമെന്ന് ഇവര്‍ മുന്നറിയിപ്പ് നൽകുന്നുണ്ട്.

Top