പോളിംഗ് ബൂത്തിലെ സുന്ദരി’വൈറൽ !.. മഞ്ഞസാരിയും കൂളിംഗ് ഗ്ലാസും വോട്ടിംഗ് യന്ത്രവും.

ന്യുഡൽഹി: രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും അടക്കമുള്ള പ്രമുഖർ വോട്ട് രേഖപ്പെടുത്തിയ ആറാം ഘട്ടത്തിൽ പോളിംഗ് ബൂത്തിലെ സുന്ദരി’വൈറൽ . ആറാം തവണ സോഷ്യൽ മീഡിയ തിരഞ്ഞത് സുന്ദരിയായ ഒരു പോളിംഗ് ഓഫീസറെ ആയിരുന്നു. മഞ്ഞസാരിയുടുത്ത് മഞ്ഞ സാരിയുടുത്ത്, കൂളിംഗ് ഗ്ലാസ്സും ധരിച്ച് കൈയ്യിൽ വോട്ടിംഗ് യന്ത്രവുമായി നടന്നുവരുന്ന പോളിംഗ് ഉദ്യോഗസ്ഥയുടെ ചിത്രം നിമിഷം നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തുടർന്ന് ഇതാരാണെന്ന് അറിയാനുള്ള ചർച്ചകളായി സോഷ്യൽ മീഡിയയിൽ നിറയെ. പോളിംഗ് ബൂത്തിൽ നിന്നുള്ള ദൃശ്യങ്ങൾ തന്നെയാണോ അതോ വല്ല സിനിമാ രംഗമാണോ എന്നു പോലും ചിലർ സംശയം പ്രകടിപ്പിച്ചു.

മഞ്ഞസാരിയുടുത്ത് സിനിമാ സ്റ്റൈലിൽ നടന്നു നീങ്ങുന്ന പോളിംഗ് ഉദ്യോഗസ്ഥയെ കുറിച്ചുള്ള അന്വേഷണം ഒടുവിൽ ചെന്നു നിന്നത് ഉത്തർ പ്രദേശിലാണ്. സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പ് ജീവനക്കാരിയാണ് സോഷ്യൽ മീഡിയയിൽ താരമായ ഈ ഉദ്യോഗസ്ഥ. പേര് റീന ദ്വിവേദി. യുപി സ്വദേശി ഉത്തർപ്രദേശിലെ ദേവര സ്വദേശിനിയാണ് റീന ദ്വിവേദി. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി വോട്ടിംഗ് യന്ത്രവുമായി റീന എത്തുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ചിത്ര വൈറലായതോടെ നിരവധി നിരവധി ആരാധകരെയാണ് ഒറ്റ ദിവസത്തിനുള്ളിൽ റീനയ്ക്ക് ലഭിച്ചത്. പോളിംഗ് ബൂത്തിലേക്കെത്തുന്ന ചിത്രങ്ങൾ മാത്രമല്ല. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ പകർത്തിയ റീനയുടെ ചിത്രങ്ങളും വൈറലായിരുന്നു.

ടിക്ക് ടോക്ക് വീഡിയോകളിലും സജീവമാണ് റീന. ആളെ തിരിച്ചറിഞ്ഞതിന് പിന്നാലെ റീന മോഡേൺ വേഷത്തിൽ എത്തുന്ന ടിക്ക് ടോക്ക് വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. നളിനി സിംഗോ? ചിത്രങ്ങൾ വൈറലായതിന് പിന്നാലെ പോളിംഗ് ഓഫീസറുടെ പേര് നളിനി സിംഗ് എന്നാണെന്നും ഇവർ മിസിസ് ജയ്പ്പൂർ മത്സരത്തിലെ വിജയിയാണെന്നുമൊക്ക പ്രചരിച്ചു. എന്നാൽ ടിക്ക് ടോക്ക് വീഡിയോയിൽ നിന്നാണ് ഉദ്യോഗസ്ഥയുടെ പേര് റീന ദ്വിവേദി എന്നാണെന്ന് വ്യക്തമായത്. അഞ്ചാം ഘട്ട വോട്ടെടുപ്പിനിടെ പകർത്തിയതാണ് ഈ ചിത്രം.

Top