സത്യം ശ്വാസം നിലച്ചു പോകും ഈ ദൃശ്യങ്ങള്‍ കണ്ടാല്‍..കൊടും കാട്ടില്‍ യുവാവും അപകടകാരിയായ വിഷപ്പാമ്പും നേര്‍ക്കുനേര്‍.. സ്ഥിരമായി സാഹസികയാത്രകള്‍ നടത്തി ‘നിക് ദ റാങ്ക്‌ലര്‍’ എന്ന പേരില്‍ യൂട്യൂബില്‍ വിഡിയോ പോസ്റ്റു ചെയ്യുന്ന നിക്ക് ബിഷപ് എന്ന ചെറുപ്പക്കാരന് സംഭവിച്ചത്, സാഹസികതയെ ഏറെ സ്‌നേഹിക്കുന്നവര്‍ അറിയാതെ ചെന്നുപെടുന്ന അപകടങ്ങളെ കുറിച്ചോര്‍മ്മിപ്പിക്കുന്നു.ഇത്തരം യാത്രകളില്‍ ചെറിയ അപകടങ്ങള്‍ സംഭവിക്കുന്നത് സ്വാഭാവികമാണ്. പക്ഷേ ഇത് ഇത്തിരി കടന്നു പോയെന്ന് ഈ വിഡിയോ ദൃശ്യങ്ങള്‍ കാണുന്ന ഏവര്‍ക്കും മനസിലാകും. നിക്കിന്റെ ഈ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയം. ശ്വാസമടക്കിപ്പിടിച്ചല്ലാതെ ആര്‍ക്കും ഈ ദൃശ്യങ്ങള്‍ കണ്ടിരിക്കാനാവില്ലെന്നതാണ് ഈ വിഡിയോയുടെ പ്രത്യേകത.
യുഎസിലെ വനാന്തരങ്ങളിലൂടെയുള്ള യാത്രകള്‍ക്കിടയില്‍ പാമ്പും മറ്റു വന്യമൃഗങ്ങളുമെല്ലാം നികിന്റെ വിഡിയോയില്‍ പതിയാറുണ്ട്. അത്തരമൊരു യാത്രയില്‍ നിക്ക് വിശ്രമിക്കാനായി മരച്ചുവട്ടിലിരുന്നപ്പോഴായിരുന്നു അപ്രതീക്ഷിതമായ ഈ സംഭംവം. നിക്കിനു സമീപത്തായി അതീവ അപകടകാരിയായ ഈസ്‌റ്റേണ്‍ ഡയമണ്ട് ബ്ലാക്ക് റാറ്റില്‍ സ്‌നേക്ക് ഇഴഞ്ഞെത്തി സ്ഥാനം പിടിച്ചു. ശ്വാസം പോലും വിടാനാകാത്ത അവസ്ഥ. എന്തു ചെയ്യണമെന്നറിയാതെ രണ്ടു കൈയും ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന നിക്കിനേയും അനങ്ങിയാല്‍ ആക്രമിക്കാനൊരുങ്ങി നില്‍ക്കുന്ന പാമ്പിനേയുമാണ് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുക. പേടിച്ചിട്ട് എനിക്ക് അനങ്ങാന്‍ പോലും കഴിയുന്നില്ല. ഞാന്‍ മരവിച്ചു പോയിരിക്കുന്നു എന്നു നിക്ക് പറയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
എന്തെങ്കിലും പ്രകോപനമുണ്ടാല്‍ മാത്രമേ ഈ ഗണത്തില്‍ പെട്ട പാമ്പുകള്‍ ആക്രമിക്കാറുള്ളൂ എന്നതിനാല്‍ വളരെ സൂക്ഷിച്ചായിരുന്നു നികിന്റെ പിന്നീടുള്ള നീക്കങ്ങള്‍. പാമ്പിന്റെ നീക്കങ്ങള്‍ ശ്രദ്ധിച്ചുകൊണ്ട് അതിന്റെ വാലിന്റെ അറ്റത്തു സ്പര്‍ശിച്ച നികിന്റെ ആദ്യശ്രമം തന്നെ പാളി. അത്രയും സമയം തൊട്ടരികിലായിരുന്ന പാമ്പ് ഈ നീക്കത്തോടെ നികിന്റെ മടിയിലേക്കു കയറി. ഇതോടെ ഞെട്ടിവിറച്ച നിക്ക് ഒരു നിമിഷത്തേക്ക് ചെകുത്താനും കടലിനും ഇടയിലായി. എന്തും സംഭവിക്കാവുന്ന അവസ്ഥ. അവസാന ശ്രമമെന്ന പോലെ പാമ്പിനെ നോക്കിക്കൊണ്ട് ചെറിയൊരു കമ്പെടുത്ത് വീണ്ടും വാലില്‍ മെല്ലെ തൊട്ടു. ഇതോടെ പാമ്പ് മെല്ല മടിയില്‍ നിന്നും ഇഴഞ്ഞിറങ്ങി. വീണ്ടും ഒരു തവണകൂടി കമ്പു കൊണ്ടു സ്പര്‍ശിച്ചതോടെ പാമ്പ് പൂര്‍ണമായും പിന്നോട്ടു മാറി ആക്രമിക്കാന്‍ തയാറെടുത്തതും നിക് മുന്നോട്ട് ഓടി മാറിയതും ഒരുമിച്ചായിരുന്നു. തലനാരിഴയ്ക്കാണ് നിക് പാമ്പിന്റെ പിടിയില്‍ നിന്ന് അത്ഭുതകരമായി രക്ഷപെട്ടത്.എന്തായാലും ജീവന്‍ തിരിച്ചു കിട്ടിയതിന്റെ ആശ്വാസത്തിലാണു നിക്കും കൂട്ടരും. രണ്ടു ദിവസം മുന്‍പ് സമൂഹമാധ്യമങ്ങളില്‍ നിക്ക് പോസ്റ്റ് ചെയ്ത വിഡിയോ ഇതിനോടകം 87 ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു.