കാട്ടിൽ വളരേണ്ട പുലിയെ ബാഗിലാക്കി വിമാനം കയറി: തായ്‌ലൻഡിൽ നിന്നുള്ള വിമാനത്തിൽ പുലി; ഞെട്ടി യാത്രക്കാരും വിമാനത്താവള അധികൃതരും

സ്വന്തം ലേഖകൻ
ചെന്നൈ: കാട്ടിൽ വളരേണ്ട പുലിയെ, ബാഗിലാക്കി വിമാനം കയറിയ യാത്രക്കാരൻ ഒടുവിൽ വിമാനത്താവള അധികൃതരുടെ പിടിയിലായി. വിമാനത്തിൽ വന്നിറങ്ങിയ യാത്രക്കാരന്റെ ബാഗിനുള്ളിൽ നിന്നും അസ്വാഭാവികമായ കരച്ചിൽ കേട്ട് നടത്തിയ പരിശോധനയിലാണ് ബാഗിനുള്ളിൽ നിന്നും ഒന്നര മാസം പ്രായമുള്ള പുലിക്കുട്ടിയെ കണ്ടെത്തിയത്.  ബാഗ് തുറന്ന് പുറത്തെടുത്ത് പരിശോധിച്ചു. സംഗതി കണ്ട് ബാഗ് അധികൃതരും ഞെട്ടി. ബാഗിനുള്ളിൽ ഒരു പുലിക്കുട്ടി..!
തായ്‌ലൻഡിലെ ബാങ്കോക്കിൽ നിന്നും ചെന്നൈയിലെത്തിയ കാഹാ മൊയ്ദീൻ(45) എന്ന യാത്രികന്റെ ബാഗിൽ നിന്നാണ് ചെന്നൈ ഇന്റലിജൻസിന്റെ പരിശോധനയിൽ ഒരു വയസ്സുള്ള പുലിക്കുട്ടിയെ കണ്ടെത്തിയത്.
ഒരുമാസം പ്രായമുള്ള പുലിക്കുട്ടിയെ ആണ് ബാഗിൽ ഒളിപ്പിച്ച് അനധികൃതമായി കടത്താൻ ശ്രമിച്ചത്. ചെന്നൈ എയർ ഇൻറലിജൻസിൻറെ പരിശോധനയിലാണ് പുലിക്കുട്ടിയെ പിടികൂടിയത്. തായ്ലൻഡ് തലസ്ഥാനമായ ബാങ്കോക്കിൽനിന്ന് ചെന്നൈയിലെത്തിയ യാത്രക്കാരനാണ് പുലിക്കുട്ടിയെ കടത്താൻ ശ്രമിച്ചത്. അവശ നിലയിലായിരുന്ന പുലിക്കുട്ടിക്ക് വിമാനത്താവള അധികൃതർ പാൽ നൽകി. പുലിക്കുട്ടിയെ ചെന്നൈ അരിജ്ഞർ അണ്ണാ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റിയിട്ടുണ്ട്. പുലിക്കുട്ടിയെ കടത്താൻ ശ്രമിച്ച യാത്രക്കാരനെ അറസ്റ്റു ചെയ്ത് ചോദ്യം ചെയ്യലിനായി വനം വകുപ്പിന് കൈമാറി.
Top