വിനോദസഞ്ചാരികളുടെ എണ്ണം കുറഞ്ഞതോടെ ഏറ്റവും കൂടുതല്‍ പ്രയാസത്തിലായത് ഖത്തറിലെ പേരുകേട്ട ആഡംബര ഹോട്ടലുകളാണ്. ഇവിടെ താമസിക്കാന്‍ ആളില്ലാതായത് കാരണം ആയിരക്കണക്കിന് ഹോട്ടല്‍ ജീവനക്കാരാണ് പ്രതിസന്ധിയിലായിരിക്കുന്നത്.
ജീവനക്കാര്‍ക്ക് പൊതുവെ നീണ്ട അവധി ലഭിക്കുക ദുഷ്‌ക്കരമാണ് ഈ മേഖവയില്‍. എന്നാല്‍ പുതിയ പ്രതിസന്ധി മറികടക്കുന്നതിന് ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായും മൂന്നും ആറും മാസം അധിക അവധിയെടുക്കാന്‍ ജീവനക്കാരെ പ്രോല്‍സാഹിപ്പിക്കുകയാണ് മാനേജ്‌മെന്റ്.
വിനോദസഞ്ചാരികളുടെ എണ്ണം കുറഞ്ഞതോടെ ഖത്തറിലെ ചെറുതും വലുതുമായ ട്രാന്‍സ്‌പോര്‍ട്ട് സ്ഥാപനങ്ങള്‍ക്കും പണി കുറഞ്ഞു. ഖത്തറിന്റെ റോഡ് മാര്‍ഗമുള്ള അതിര്‍ത്തി അടച്ചതോടെ തങ്ങള്‍ ശരിക്കും പ്രതിസന്ധിയിലായതായി അല്‍ ഫദല്‍ ട്രാന്‍സ്‌പോര്‍ട്ടിന്റെ ഡയരക്ടര്‍ സഈദ് ഫദല്‍ പറയുന്നു. ചരക്ക് ഗതാഗതം തടസ്സപ്പെട്ടതും ഈ മേഖലയെ വല്ലാതെ ബാധിച്ചു.
ഇതിനു പുറമെ, നിര്‍മാണ മേഖലയിലും ഷിപ്പിംഗ് മേഖലയിലും ഉപരോധം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. പരമാവധി പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പല നിര്‍മാണ പ്രവര്‍ത്തികളും മന്ദഗതിയിലാണ്.
ഇതുമൂലം ലേബര്‍ കോണ്‍ട്രാക്ടിംഗ് കമ്പനികളില്‍ പലതും തങ്ങളുടെ കീഴിലുള്ള തൊഴിലാളികളെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന പ്രതിസന്ധിയിലാണ്. പലര്‍ക്കും ഇതിനകം ശമ്പളം മുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.
ധാരാളം മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാര്‍ ഏറെയുള്ള മേഖലകളാണ് ഹോട്ടല്‍, ട്രാന്‍സ്‌പോര്‍ട്ട്, നിര്‍മാണ വ്യവസായങ്ങളെന്നതിനാല്‍ ഉപരോധം നീളുന്നത് ആശങ്കയോടെയാണ് രാജ്യത്തെ ജനങ്ങള്‍ ഉറ്റുനോക്കുന്നത്.