33 വയസ്സുള്ള ഒരു ബോളിവുഡ് നടൻ 324 വയസ്സുള്ള കാട്ടുമൂപ്പനാക്കിയിരിക്കുകയാണ് റാബ്ത എന്ന പുതിയ ചിത്രത്തിൽ. ചിത്രത്തിൽ പുരാതനകാലഘട്ടം കാണിക്കുന്ന സീനുകളിലാണ് താരമെത്തുന്നത്.ഒറ്റ നോട്ടത്തിലെന്നല്ല ഒരുപാട് നോക്കിയാലും തിരിച്ചറിയാൻ പറ്റില്ല ഈ നടൻ ആരാണെന്ന്. കാരണം അത്രയ്ക്ക് വേറിട്ട രീതിയിലാണ് മേക്കപ്പ്.
രാജ് കുമാർ റാവു എന്ന ബോളിവുഡ് നടനാണ് ഇത്തരത്തിൽ രൂപമാറ്റം വരുത്തിയിരിക്കുന്നത്. അദ്ദേഹം അഭിനയിച്ച ട്രാപ്പ്ഡ്് എന്ന ചിത്രം തിയറ്ററുകളിൽ തകർത്തോടുകയുമാണ്.
ദിനീഷ് വിജയൻ എന്ന സംവിധായകൻ അണിയിച്ചൊരുക്കുന്ന റാബ്ത എന്ന ചിത്രത്തിൽ 324 വയസ്സാണ് രാജ് കുമാർ റാവുവിന്‍റെ കഥാപാത്രത്തിന് പ്രായം. ഗസ്റ്റ് റോളാണ് തനിക്ക് ചിത്രത്തിലെന്ന് താരം ട്വീറ്റ് ചെയ്തുകഴിഞ്ഞു. ചിത്രത്തിന്റെ ട്രെയിലറിനും മികച്ച പ്രതികരണമാണ്. സുശാന്ത് സിംഗ് രജപുത്ത്, ക്രിതി സനോൻ എന്നിവരാണ് പ്രധാനവേഷങ്ങളിൽ ചിത്രത്തിലുള്ളത്.