
ക്രൈം ഡെസ്ക്
ചങ്ങനാശേരി: അമ്മയുടെ സഹോദരിയുടെ മകളെ ഭീഷണിപ്പെടുത്തി ഒരു വർഷത്തോളം പീഡിപ്പിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുറിച്ചി മലകുന്നം കോട്ടയംചിറയിൽ രതീഷി(32)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അമ്മയുടെ സഹോദരിയുടെ മൂത്ത മകളെ വിവാഹം ചെയ്ത ഇയാൾ, രണ്ടാമത്തെ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്.
ചങ്ങനാശേരിയിലെ പത്താംക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയെയാണ് യുവാവ് പീഡിപ്പിച്ചത്. അമ്മയുടെ സഹോദരിയുടെ വീട്ടിൽ ബന്ധുക്കൾക്കു കൂട്ടു നിൽക്കുന്നതിനായി എത്തിയതായിരുന്നു യുവാവ്. മാതാവിന്റെ സഹോദരിയെ ഭർത്താവ് ഉപേക്ഷിച്ചതിനെ തുടർന്നാണ് രതീഷ് ഇവരുടെ വീട്ടിലെത്തിയത്. ഒരു വർഷത്തോളം ഇവിടെ താമസിച്ച ഇയാൾ മാതൃസഹോദരിയുടെ മൂത്ത മകളുമായി അടുപ്പത്തിലായി. ഇരുവരുടെയും അടുപ്പം പുറത്തറിഞ്ഞതോടെ ബന്ധുക്കൾ വിവാഹം നടത്തിക്കൊടുത്തു. ഇതിനിടെയാണ് രതീഷ് ഭാര്യയുടെ ഇളയ സഹോദരിയെ പീഡിപ്പിച്ചത്. വീട്ടിൽ മറ്റാരുമില്ലാത്തപ്പോഴായിരുന്നു ആദ്യം ഉപദ്രവം. പിന്നീട്, രാത്രിയിൽ എല്ലാവരും ഉറങ്ങിയ ശേഷവും ഇയാൾ പീഡനം തുടർന്നു. ഇതിനിടെ രതീഷും ഭാര്യയും തമ്മിൽ പിണക്കത്തിലാവുകയും ഇയാൾ വീടു വിട്ടു പോകുകയും ചെയ്തു. ഇതോടെ പെൺകുട്ടി പീഡന വിവരം അധ്യാപകരോടു പങ്കു വയ്കുക്കുകയായിരുന്നു. അധ്യാപകർ വിവരം അറിയിച്ചതിനെ തുടർന്നു ചെൽഡ് ലൈൻ പ്രവർത്തകരെത്തി പെൺകുട്ടിയെ ഏറ്റെടുത്തു. തുടർന്നു അനാഥാലയത്തിൽ നിർത്തി പെൺകുട്ടിയുടെ വിദ്യാഭ്യാസം അടക്കമുള്ള കാര്യങ്ങൾ ചൈൽഡ് ലൈനിന്റെ മേൽനോട്ടത്തിൽ നടത്തുകയായിരുന്നു.
ഇതേ തുടർന്നു പൊലീസ് കേസെടുത്തതോടെ പ്രതി ഒളിവിൽ പോയി. കേസിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ ചൈൽഡ് ലൈൻ മുഖാന്തിരം ജില്ലാ പൊലീസ് മേധാവി എൻ.രാമചന്ദ്രനു പരാതി നൽകി. തുടർന്ന ഡിവൈഎസ്പി വി.അജിത്ത്, സിഐ ബിനു വർഗീസ്, ഷാഡോ പൊലീസ് സംഘാംഗങ്ങളായ എഎസ്ഐമാരായ കെ.കെ റെജി, പ്രദീപ് ലാൽ, സിബിച്ചൻ ജോസഫ്, സിവിൽ പൊലീസ് ഓഫിസർമാർ ആന്റണി സെബാസ്റ്റ്യൻ, പ്രതീഷ് രാജ്, പ്രകാശ് എന്നിവർ ചേർന്നു പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.