സനലിന്റെ കൊലയാളി ഡി.വൈ.എസ്.പി തിരുവനന്തപുരത്തു തന്നെ, ഒളിവില്‍ പാര്‍പ്പിച്ചിരിക്കുന്നത് സി.പി.എം. നേതാവ്

തിരുവനന്തപുരം:പൊലീസിലെ ക്രിമിനൽ സംരക്ഷിക്കുന്നത് ഭരണത്തിലെ ഉന്നതൻ എന്ന ആരോപണം സനൽ കൊലപാതക കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാർ ഒരു സി.പി.എം നേതാവിന്റെ സംരക്ഷണയിലാണെന്നാണ് ആരോപണം .അതുപോലെ തന്നെ കൊലപാതകക്കേസ് വഴിതിരിച്ചുവിടാന്‍ ഉന്നതതലനീക്കം നടക്കുന്നതായും മംഗളം റിപ്പോർട്ട് ചെയ്യുന്നു . ഹരികുമാര്‍ തമിഴ്‌നാട്ടിലാണെന്നു പ്രചരിപ്പിച്ച് അന്വേഷണം അട്ടിമറിക്കാനാണ് പോലീസില്‍ ഒരുവിഭാഗം ശ്രമിക്കുന്നതെന്ന് ആരോപണമുയര്‍ന്നു. ഹരികുമാര്‍ തലസ്ഥാനത്തെ ഒരു രഹസ്യകേന്ദ്രത്തിലുള്ളതായി പോലീസിനു സൂചന ലഭിച്ചു. എന്നാല്‍ ഹരികുമാറിനെ ഉടന്‍ പിടികൂടുമെന്നാണ് അന്വേഷണസംഘത്തലവന്‍ ക്രൈംബ്രാഞ്ച് എസ്.പി: കെ.എം. ആന്റണിയുടെ നിലപാട്. സി.പി.എമ്മിലെ ഒരു പ്രബലനേതാവാണ് ഹരികുമാറിനെ ഒളിവില്‍ പാര്‍പ്പിച്ചിരിക്കുന്നത്.

ഇയാള്‍ മധുരയിലേക്കു രക്ഷപ്പെട്ടെന്നു വരുത്തിത്തീര്‍ക്കാന്‍ സംഭവശേഷം ഹരികുമാറിന്റെ മൊെബെല്‍ ഫോണുമായി ചിലര്‍ തമിഴ്‌നാട്ടിലേക്കു പോയെന്നാണ് അന്വേഷണസംഘത്തിന്റെ സംശയം. ഹരികുമാറിന് അനുകൂലമായി തെളിവുകളും സാക്ഷിമൊഴികളും സൃഷ്ടിക്കുന്നതുവരെ അദ്ദേഹത്തെ ഒളിവില്‍ പാര്‍പ്പിക്കാനാണ് ഒരു സി.പി.എം. ജില്ലാനേതാവിന്റെ നീക്കം. അതേസമയം, ഹരികുമാറിനെ എത്രയുംവേഗം പിടികൂടാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയോടു നിര്‍ദേശിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേസിലെ പ്രധാനസാക്ഷിയെ ചിലര്‍ ഭീഷണിപ്പെടുത്തിയെന്ന വിവരവും പുറത്തുവന്നു. സംഭവത്തിനു ദൃക്‌സാക്ഷിയായ, സമീപത്തെ കടയുടമ കണ്ട കാര്യങ്ങളെല്ലാം പോലീസിനോടു പറഞ്ഞിരുന്നു. അതിനുശേഷമാണ് അദ്ദേഹത്തിനുനേരേ ഭീഷണിയുയര്‍ന്നത്. ഹരികുമാറിനു പകരം നെയ്യാറ്റിന്‍കര ഡിെവെ.എസ്.പിയായി എസ്. സുരേഷ്‌കുമാറിനെ നിയമിച്ചു. നിലവില്‍ ഇന്റലിജന്‍സ് ഡിെവെ.എസ്.പിയാണു സുരേഷ്‌കുമാര്‍. ഹരികുമാറിനെ പിരിച്ചുവിടാനുള്ള റിപ്പോര്‍ട്ട് തയാറാക്കാന്‍ പോലീസ് ആസ്ഥാനത്തുനിന്നു നിര്‍ദേശിച്ചിട്ടുണ്ട്.

ഹരികുമാര്‍ കോടതിയില്‍ കീഴടങ്ങാന്‍ ശ്രമിക്കുന്നതായും സൂചനയുണ്ട്. ഹരികുമാറിന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും. അതിനു മുമ്പ് തിരുവനന്തപുരത്തെയോ നാഗര്‍കോവിലിലെയോ കോടതിയില്‍ കീഴടങ്ങാന്‍ നീക്കമുള്ളതായാണു സ്‌പെഷല്‍ ബ്രാഞ്ചിനു ലഭിച്ച വിവരം. ക്രൈംബ്രാഞ്ചിന്റെ 14 അംഗസംഘമാണു ഹരികുമാറിനെ തെരയുന്നത്.കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുണ്ടെങ്കിലും ഇയാളെ എങ്ങനെയും അറസ്റ്റ് ചെയ്യുമെന്ന് എസ്.പി: കെ.എം. ആന്റണി പറഞ്ഞു. അതേസമയം അറസ്റ്റ് െവെകിയാല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സത്യഗ്രഹസമരത്തിന് ഒരുങ്ങുകയാണു സനല്‍കുമാറിന്റെ ഭാര്യയും കുടുംബവും. അന്വേഷണച്ചുമതലയില്‍ നിന്ന് എസ്.പി: ആന്റണിയെ മാറ്റണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ഇന്നലെ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കര സ്‌റ്റേഷനിലേക്കു നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു.

അതേസമയം ഹരികുമാറിനെ അറസ്റ്റുചെയ്യുന്നതിനുള്ള നീക്കം ക്രൈംബ്രാഞ്ച് ശക്തമാക്കി. കീഴടങ്ങാന്‍ പറയണമെന്ന് ഹരികുമാറിന്റെ കുടുംബത്തോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. ഭാര്യയോടും അടുത്ത ബന്ധുക്കളോടുമാണ് അന്വേഷണസംഘം ആവശ്യമുന്നയിച്ചത്.

എന്നാൽ കീഴടങ്ങിയാല്‍ നെയ്യാറ്റിന്‍കര സബ് ജയിലിലേക്ക് അയക്കരുതെന്ന് ഹരികുമാർ നിബന്ധന വെച്ചു. പൊലീസ് അസോസിയേഷനോടാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. താനുൾപ്പെടെയുള്ള പൊലീസുദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത പ്രതികൾ നെയ്യാറ്റിൻകരയിലുണ്ട്. അതിനാൽ തന്നെ അവിടേക്ക് അയക്കുന്നത് സുരക്ഷിതമാകില്ലെന്ന നിഗമനത്തിലാണ് ഹരികുമാർ നിബന്ധന വെച്ചിരിക്കുന്നത്.

ക്വാറി ഉടമകളും, പൊലീസ് അസോസിയേഷന്‍ ഉന്നതനും സഹായിക്കുന്ന ഹരികുമാര്‍, തമിഴ്നാട്ടിലെ അരമന, ചിത്തിരംകോട് പ്രദേശത്ത് ഒളിവില്‍ താമസിക്കുന്നതായാണ് പൊലീസിനു സൂചന ലഭിച്ചിരുന്നത്. ഇന്നോ നാളെയോ കീഴടങ്ങിയേക്കുമെന്നാണ് സൂചനയുമുണ്ട്. നെയ്യാറ്റിന്‍കരയിലുള്ള രണ്ട് ക്വാറി ഉടമകളും തമിഴ്നാട്ടില്‍ ഇഷ്ടിക വ്യവസായമുള്ള ബിസിനസുകാരനുമാണ് ഹരികുമാറിനു ഒളിവില്‍ പോകാന്‍ സഹായിച്ചതും ഇവിടെ കഴിയാന്‍ അവസരമൊരുക്കുന്നത് എന്നുമാണു സൂചന. ഇവരുടെ തന്നെ ദുബൈയിലുള്ള ബന്ധുവിന്റെ അടുത്തേക്ക് ബെംഗളൂരു വഴി മാറ്റാന്‍ തീരുമാനിച്ചെങ്കിലും പാസ്പോര്‍ട്ട് കണ്ടുകെട്ടാനുള്ള ഐജിയുടെ തീരുമാനത്തില്‍ പാളുകയായിരുന്നെന്നും സൂചന ലഭിച്ചിട്ടുണ്ട്.

Top