കോടികളുടെ സ്വത്ത് ഉപേക്ഷിച്ചു; സന്യാസജീവിതം സ്വീകരിച്ചു

സൂററ്റ് സ്വദേശിയും എംബിബിഎസുകാരിയുമായ ഹീന ലൗകീക ജീവിതത്തിലെ സുഖസൗകര്യങ്ങൾ ഉപേക്ഷിച്ച് സന്യാസജീവിതം സ്വീകരിച്ച‌പ്പോൾ രക്ഷിതാക്കൾ പോലും ഞെട്ടിപ്പോയി. സാധ്വി ശ്രീ വിശ്വറാം എന്ന നാമമാണ് ഹീന സ്വീകരിച്ചത്. ഹീനയുടെ കുടുംബം വലിയ സ്വത്തുക്കൾക്ക് ഉടമയാണ്. രക്ഷിതാക്കളിൽ നിന്ന് ഹീനയ്ക്ക് വലിയ എതിർപ്പുകളാണ് നേരിടേണ്ടി വന്നത്. എന്നാൽ ഹീന ആ എതിർപ്പുകളെല്ലാം ഉപേക്ഷിച്ച് ജൈന സന്യാസജീവിതം സ്വീകരിക്കുകയായിരുന്നു. വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ തന്നെ ആത്മീയതയിൽ ഹീന വളരെയധികം  താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എപ്പോഴും സന്ന്യാസവസ്ത്രമാണ് ഹീന ധരിച്ചിരുന്നത്.

പഠിക്കുന്ന കാലം മുതൽ ഹീന ആത്മീയ ജീവിതം ഉപേക്ഷിക്കാൻ തയ്യാറായില്ലെന്ന് രക്ഷിതാക്കൾ പറയുന്നു. ഹീന 12 വർഷമായി ഒറ്റയ്ക്ക് താമസിച്ച് വരികയായിരുന്നു.  അഹമ്മദാബാദ് യൂണിവേഴ്‌സിറ്റിയിലെ സ്വർണ്ണ മെഡൽ ജേതാവായ ഹീന മൂന്ന് വര്‍ഷമായി ഗുജറാത്തിലെ ആശുപത്രിയിൽ  പ്രാക്ടീസ് ചെയ്തു  വരികയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top