സിനിമാതാരം ശരണ്യമോഹന്‍ വിവാഹിതയായി. ഞായറാഴ്‌ച രാവിലെ ആലപ്പുഴയില്‍ വീടിനടുത്തുള്ള കൊറ്റംകുളങ്ങര ദേവീക്ഷേത്രത്തിലായിരുന്നു വിവാഹം. തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി അരവിന്ദ് കൃഷ്‌ണനാണ് വരന്‍.സര്‍ക്കാര്‍ ദന്ത കോളേജിലെ അധ്യാപകനാണ് ഡോ അരവിന്ദ്. അനിയത്തിപ്രവിലൂടെ അഭിനയ രംഗത്ത് എത്തിയ ശരണ്യ തമിഴിലും മലയാളത്തിലും അടക്കം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.നര്‍ത്തകരായ മോഹന്റെയും കലാമണ്ഡലം ദേവികയുടേയും മകളാണ് ശരണ്യ.സിദ്ധിഖ്,കെപിഎസി ലളിത,സരയു,വിജി തമ്പി,തുടങ്ങി ചലചിത്ര രംഗത്തെ പ്രമുഖരും രാഷട്രീയ നേതാക്കളും വിവാഹ ചടങ്ങില്‍ പങ്കെടുത്തു.
കഴിഞ്ഞ മാസമായിരുന്നു വിവാഹ നിശ്‌ചയം . അനിയത്തിപ്രാവിലൂടെ ബാലതാരമായി സിനിമയിലെത്തിയ ശരണ്യ മലയാളം, തമിഴ്, കന്നഡ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്‌തിട്ടുണ്ട്. നൃത്താധ്യാപിക കൂടിയാണ് ശരണ്യ.