ഇന്ത്യയ്ക്ക് സൗദി അറേബ്യയുടെ പണി; വാഹനങ്ങള്‍ വില്‍ക്കേണ്ടി വരും; ചൈനയും കുടുങ്ങും

ആഗോളതലത്തില്‍ സൗദി അറേബ്യ വില്‍ക്കുന്ന എണ്ണയുടെ അളവ് കുറച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഇന്ത്യയ്ക്ക് നല്‍കുന്ന എണ്ണയും കുറയ്ക്കുന്നത്. ഇതുസംബന്ധിച്ച നേരത്തെ ഒപെക് രാജ്യങ്ങള്‍ തീരുമാനമെടുത്തിരുന്നു.

അമേരിക്ക ഉള്‍പ്പെടെയുള്ള എല്ലാ രാജ്യങ്ങള്‍ക്കും നല്‍കുന്ന അസംസ്‌കൃത എണ്ണ സൗദി കുറയ്ക്കുകയാണ്. ഒപെക് രാജ്യങ്ങള്‍ നേരത്തെ തീരുമാനിച്ചതിനേക്കാള്‍ ഉയര്‍ന്ന തോതിലാണ് കുറയ്ക്കുന്നത്. ഇതു പ്രകാരം ഇന്ത്യയ്ക്ക് ലഭിക്കുന്നതില്‍ 10 ശതമാനം എണ്ണ കുറവ് വരും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംപ്തംബര്‍ മുതലാണ് സൗദി എണ്ണ വില്‍പ്പനയിലും ഉല്‍പ്പാദനത്തിലും കുറവ് വരുന്നത്. പ്രതിദിനം ആഗോള എണ്ണ വിപണയില്‍ സൗദി അറേബ്യ നല്‍കുന്ന എണ്ണയില്‍ 520000 ബാരലിന്റെ കുറവാണ് അടുത്ത മാസം മുതലുണ്ടാകുക.

ഏഷ്യന്‍ രാജ്യങ്ങളിലാണ് സൗദി എണ്ണ വാങ്ങുന്ന പ്രധാനികള്‍. ചൈനയും ഇന്ത്യയുമാണ് സൗദി എണ്ണ കൂടുതല്‍ വാങ്ങുന്ന ഏഷ്യന്‍ രാജ്യങ്ങള്‍. അതുകൊണ്ട് തന്നെ സൗദി എണ്ണയുടെ അളവ് കുറഞ്ഞാല്‍ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാകും. കൂടെ ചൈനയ്ക്കും.

ചൈനയ്ക്ക് സപ്തംബറില്‍ നല്‍കുന്ന എണ്ണയില്‍ 20 ലക്ഷം ബാരലിന്റെ കുറവാണ് സൗദി വരുത്തുക. ദക്ഷിണ കൊറിയക്കും സമാനമായ അളവില്‍ കുറവുണ്ടാകും. എന്നാല്‍ ഇന്ത്യയ്ക്ക് 10 ലക്ഷം ബാരലിന്റെ കുറവാണ് സൗദി വരുത്തുക.

എണ്ണയുടെ വരവ് കുറഞ്ഞാല്‍ സ്വാഭാവികമായും വില കൂടും. ഇതിന് ആനുപാതികമായി ചരക്കുകടത്തിലും വിലവര്‍ധിക്കും.

സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ ഇത് സാരമായി ബാധിക്കും. എണ്ണ വില കൂടുന്നത് വാഹനങ്ങള്‍ ഉള്ളവര്‍ക്കും തിരിച്ചടിയാണ്. അടുത്ത മാര്‍ച്ചില്‍ സൗദി വീണ്ടും ഉല്‍പ്പാദനം കുറയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top