നിയമലംഘനം; ഷാര്‍ജയില്‍ 62 സ്വകാര്യ പാര്‍ക്കിംഗ് സ്ഥലങ്ങള്‍ അടച്ചു

ശരിയായ ലൈസന്‍സ് ഇല്ലാതെയും നിയമങ്ങള്‍ ലംഘിച്ചും പ്രവര്‍ത്തിക്കുന്ന ഷാര്‍ജയിലെ 62 സ്വകാര്യ പാര്‍ക്കിംഗ് സ്ഥലങ്ങള്‍ മുനിസിപ്പാലിറ്റി അധികൃതര്‍ അടച്ചു.

പണം ഈടാക്കി വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ സൗകര്യം ഒരുക്കുന്ന പാര്‍ക്കിംഗ് ഏരിയകളാണ് അധികൃതര്‍ അടച്ചുപൂട്ടിത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇത്തരം കേന്ദ്രങ്ങള്‍ നടത്തുന്നതിന് മുനിസിപ്പാലിറ്റി പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ ഇവ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. മറ്റ് 31 ഇടങ്ങളില്‍ ചെറിയ രീതിയിലുള്ള നിയമംഘനങ്ങള്‍ കണ്ടെത്തി.

കഴിഞ്ഞ രണ്ടാഴ്ചയായി നടത്തി വരുന്ന പരിശോധനകളെ തുടര്‍ന്നാണ് നടപടിയെന്ന് ഷാര്‍ജ മുനിസിപ്പാലിറ്റി പബ്ലിക് പാര്‍ക്കിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയരക്ടര്‍ അലി അബൂഖാസി അറിയിച്ചു. വരുംദിനങ്ങള്‍ പരിശോധന തുടരും.

വാഹന ഉടമകളില്‍ നിന്ന് മുനിസിപ്പാലിറ്റി അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ പണം ഈടാക്കുക, ആവശ്യമായ ദിശാ ബോര്‍ഡുകളും മാര്‍ഗ നിര്‍ദേശങ്ങളും പ്രദര്‍ശിപ്പിക്കാതിരിക്കുക, അഗ്നിശമന സംവിധാനങ്ങളുള്‍പ്പെടെ ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങളുടെ പേരിലാണ് നടപടി.

ഇത്തരക്കാരോട് യാതൊരു വിട്ടുവീഴ്ചയും മുനിസിപ്പാലിറ്റി കാണിക്കില്ലെന്ന് ഡയരക്ടര്‍ മുന്നറിയിപ്പ് നല്‍കി. ബോധവല്‍ക്കരണ കാംപയിന്റെ ഭാഗമായി 500 ലഘുലേഖകള്‍ വിതരണം ചെയ്തതായും അദ്ദേഹം അറിയിച്ചു.

Top