ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവ പ്രതിമ ഇന്ത്യയില്‍

ഇന്ത്യയ്ക്ക് മറ്റൊരു നേട്ടം എന്നവകാശപ്പെട്ട് അടുത്തൊരു പ്രതിമ കൂടി രാജ്യത്ത് ഉയരുന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവ പ്രതിമ ഇനി ഇന്ത്യയിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. 351 അടി ഉയരത്തിലാണ് ശിവന്റെ പ്രതിമ രാജസ്ഥാനില്‍ നിര്‍മ്മിക്കുന്നത്. 2019ല്‍ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജസ്ഥാനിലെ നാഥ്ദ്വാരയിലാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവ പ്രതിമ വരുന്നത്. 85 ശതമാനം നിര്‍മ്മാണം പൂര്‍ത്തിയാവുകയും ചെയ്തു. 750 ഓളം പേരാണ് കഴിഞ്ഞ നാല് വര്‍ഷമായി പ്രതിമ നിര്‍മിക്കുന്നത്. മുതല്‍മുടക്കിനെ കുറച്ചോ മറ്റ് വിവരങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

2019 മാര്‍ച്ചിലാണ് ശിവ പ്രതിമയുടെ ഉദ്ഘാടനം പ്രതീക്ഷിക്കുന്നത്. ഇതോടെ ലോകത്തിലെ നാലാമത്തെ ഉയരം കൂടിയ പ്രതിമയായി ശിവ പ്രതിമ മാറും. ഇപ്പോള്‍ ലോകത്തിലെ ഏറ്റവും ഉയരമേറിയ പ്രതിമ ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സ്റ്റാച്യൂ ഓഫ് യൂണിറ്റിയാണ്. 597 അടി ഉയരത്തിലാണ് (182 മീറ്റര്‍) പട്ടേല്‍ പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. ന്യൂയോര്‍ക്കിലെ ‘സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി’ യുടെ ഇരട്ടി ഉയരവും സര്‍ദാര്‍ പട്ടേലിന്റെ പ്രതിമയുടെ സവിശേഷതയാണ്. 93 മീറ്ററാണ് സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയുടെ ഉയരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top