ഈ മൂന്ന് പേരും പോയാല്‍ തന്നെ കോണ്‍ഗ്രസ് നന്നാവും..!! സോണിയ, ആന്റണി, മന്‍മോഹന്‍ സിംഗിനെയും കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ

കൊച്ചി: കോൺഗ്രസിൽ ഒരു ചലനവും സൃഷ്ടിക്കാതെ അഴിമതിക്ക് കൂട്ടുനിന്ന ഒന്നും രണ്ടും യു.പി.എ ഭരണം നിയന്ത്രിച്ച സോണിയ ഗാന്ധി , മൻമോഹൻ സിംഗ്, ഒന്നിനുവേണ്ടിയും വാ തുറക്കാത്ത എ  കെ ആന്റണി ഇനീ മൂന്നുപേർ കോൺഗ്രസിൽ നിന്ന് പുറത്തുപോവുകയോ ഇവരെ കോൺഗ്രസ് നിയന്ത്രണത്തിൽ നിന്ന് മാറ്റി നിർത്തുകയോ ചെയ്‌താൽ ഈ പാർട്ടി നന്നാവും എന്ന് പൊതുജനാഭിപ്രായം ശക്തമാവുകയാണ് .സോഷ്യൽ മീഡിയയിൽ സജീവമായ കോൺഗ്രസുകാരും  ഇവർക്ക് എതിരെ അതിശക്തമായി രംഗത്തുണ്ട് .ഇവർ മാറിയാൽ കോൺഗ്രസ് നന്നാവും എന്നാണ് പൊതു അഭിപ്രായം .എല്ലാവരും രാഹുൽ ഗാന്ധിയെ ഇഷ്ടപ്പെടുന്നു .രാഹുൽ ഗാന്ധി ജനകീയനും അഴിമതിക്ക് എതിരെ നിന്ന് പാർട്ടിയെ വളർത്തുന്ന ‘കറതീർന്ന വ്യക്തിത്വത്തിന് ഉടമയും ആണ് .പിതാവ് രാജീവ് ജിയെ പോലെ മോഡേൺ ഇന്ത്യയെ പടുത്തുയർത്താനുള്ള വിഷൻ  ഉള്ള നേതാവാണ് .എന്നാൽ ഈ മൂവർ സംഘം ചെറുപ്പക്കാരനായ രാഹുലിനെ സ്വന്തന്ത്രമായി പ്രവർത്തിക്കാൻ അനുവദിച്ചില്ല .

രണ്ടാം യുപിഎ സര്‍ക്കാരിനെ പിടിച്ചുലച്ചതായിരുന്നു  ടു ജി സ്‌പെക്ട്രം അഴിമതി. ഒരു സര്‍ക്കാരിത സംഘടന കേന്ദ്ര വിജിലന്‍സിന് നല്‍കിയ പരാതിയാണ് കോളിളക്കം സൃഷ്ടിച്ച 2ജി അഴിമതിക്കേസായി മാറിയത്. പിന്നീട് പുറത്തുവന്ന മുന്‍ സിഎജി വിനോദ് റായിയുടെ റിപ്പോര്‍ട്ട് അഴിമതിയുടെ ആഴം വ്യക്തമാക്കുന്നതായിരുന്നു. സ്‌പെക്ട്രം വിതരണത്തില്‍ ക്രമവിരുദ്ധമായ നീക്കങ്ങള്‍ നടന്നുവെന്നും ആദ്യം വന്നവര്‍ക്ക് ആദ്യം എന്ന രീതി സ്വീകരിച്ചത് മൂലം പൊതു ഖജനാവിന് 1,760,000,000,000 (1.76 ലക്ഷം കോടി) രൂപ നഷ്ടമായെന്നും അദ്ദേഹം 2010ല്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കൃത്യമായ ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ പാലിച്ചിരുന്നെങ്കില്‍ ഇത്രയും തുക ഖജനാവിലേക്ക് എത്തുമായിരുന്നുവെന്ന് സിഎജി വ്യക്തമാക്കിയിരുന്നു. കേസ് അന്വേഷിച്ച സിബിഐ 30000 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് കണ്ടെത്തിയത്. തുടര്‍ന്നാണ് രാജ, കനിമൊഴി, കരുണാനിധിയുടെ ഭാര്യ ദയാലുഅമ്മാള്‍, റിലയന്‍സ് ഉള്‍പ്പെടെയുള്ള ടെലികോം കമ്പനികള്‍, കമ്പനി ഉദ്യോഗസ്ഥര്‍ എന്നിവരെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാൽ രണ്ടാം യുപിഎ സര്‍ക്കാരിനെ പിടിച്ചുലച്ച ടു ജി സ്‌പെക്ട്രം അഴിമതി കേസില്‍ എല്ലാ പ്രതികളെയും സിബിഐ പ്രത്യേക കോടതി കുറ്റവിമുക്തരാക്കിയിരുന്നു . മുന്‍ ടെലികോം മന്ത്രി എ രാജ, ഡിഎംകെ എംപിയും കരുണാനിധിയുടെ മകളുമായ കനിമൊഴി ഉള്‍പ്പെടെയുള്ളവരെയാണ് വെറുതെവിട്ടത്. ആറ് വര്‍ഷം മുമ്പ് 2011ലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്.സിബിഐ 17 പ്രതികള്‍ക്കെതിരേയാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. ആറ് മാസം മുതല്‍ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ക്ക് പ്രതികള്‍ക്കെതിരേ ചുമത്തിയിരുന്നു. എന്നാല്‍ കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് ദില്ലി പാട്യാല കോടതി വ്യക്തമാക്കി.എന്നാൽ ഈ അഴിമതി ബിജെപി വലിയ ആയുധമാക്കുകയായിരുന്നു .സോണിയ മൻമോഹൻ ,ആന്റണി എന്നിവർ നേതൃത്വം നൽകിയ ഭരണത്തിൽ ഈ അഴിമതി ഉയർത്തിയത് കോൺഗ്രസിന്റെ തകർച്ചക്ക് പ്രധാനകാരണം ആയിരുന്നു .

രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ് ഇസ്രയേലില്‍ നിന്ന് മിസൈലുകള്‍ വാങ്ങാനുള്ള ആയുധ ഇടപാടില്‍ നടന്നതെന്ന്  ബി ജെ പി ആരോപിച്ചിരുന്നു . അഴിമതി ചെയ്യില്ല എന്ന് ക്ളീൻ ഇമേജുകാരനുമായ ആന്റണിയായിരുന്നു മിസൈൽ അഴിമതിക്കേസ് ഉയർന്നുവന്നപ്പോഴത്തെ പ്രതിരോധമന്ത്രി . വിവാദ ഇടപാട് മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിട്ടും 900 കോടി രൂപയുടെ അഴിമതി ആരോപണത്തെപ്പറ്റി പ്രതിരോധമന്ത്രിയായ എ കെ ആന്‍റണി വിശദീകരിച്ചതു കേരളത്തില്‍ വന്നാണെന്നതിനു പിന്നില്‍ ദുരൂഹതയുണ്ടെന്നും ബിജെപി നേതാവ് രാജഗോപാല്‍ ആരോപിച്ചിരുന്നു.

ഡല്‍ഹിയില്‍ തീരുമാനങ്ങളെടുക്കുന്നതു കോണ്‍ഗ്രസ് അധ്യക്ഷയുടെ വീട്ടിലാണ്. ബോഫോഴ്സ് കാര്യത്തിലും അങ്ങനെതന്നെയായിരുന്നുവെന്നും രാജഗോപാല്‍ ആരോപിച്ചിരുന്നു .ഇസ്രയേലുമായി നേരിട്ട് ആയുധ ഇടപാടു പാടില്ലെന്ന് ആന്‍റണിയുടെ സര്‍ക്കാര്‍തന്നെ അംഗീകരിച്ചു വ്യവസ്ഥയുണ്ടാക്കിയിട്ടുണ്ട്. അതു ലംഘിക്കപ്പെട്ടു. നൂറു കോടിയിലേറെ രൂപയുടെ ആയുധങ്ങള്‍ വാങ്ങാന്‍ ആഗോള ടെന്‍ഡര്‍ വേണമെന്ന വ്യവസ്ഥയും പാലിച്ചില്ല എന്നാണ് ബിജെപി ഉയർത്തിയ അഴിമതി ആരോപണം .ഇവിടെയും സോണിയയും മൻമോഹനും ആന്റണിയും പ്രതിക്കൂട്ടിൽ ആവുകയായിരുന്നു .

Top