രാജ്യത്തെ പത്ത് ലക്ഷം ആദിവാസികള്‍ വനത്തില്‍ നിന്ന് ഒഴിയണമെന്ന് സുപ്രീം കോടതി വിധി

ന്യൂഡല്‍ഹി: ആദിവാസികളെ വനഭൂമിയില്‍ നിന്ന് ഒഴിപ്പിക്കണമെന്ന് സുപ്രീംകോടതി. രാജ്യത്തെ പത്ത് ലക്ഷം ആദിവാസി കുടുംബങ്ങളെ വനഭൂമിയില്‍ നിന്ന് ഒഴിപ്പിക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവിറ ക്കിയിരിക്കുന്നത്. ജൂലൈ 27 ന് മുമ്പ് ഒഴിപ്പിക്കണം എന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.

വനാവകാശ നിയമം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയില്‍ ആണ് സുപ്രീംകോടതി ഉത്തരവ്. വനാവകാശ നിയമ പ്രകാരം, വനഭൂമിക്ക് അവകാശം ഇല്ലെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ കണ്ടെത്തിയവരെയാണ് ഒഴിപ്പിക്കാനാണ് സുപ്രീംകോടതി നിര്‍ദേശം

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളത്തില്‍ 39999 അപേക്ഷകളില്‍ സര്‍ക്കാര്‍ നിരസിച്ച 894 അപേക്ഷകരെ വനഭൂമിയില്‍ നിന്ന് ഒഴിപ്പിക്കനാണ് സുപ്രീംകോടതി ഉത്തരവിറക്കിയിരിക്കുന്നത്. അപേക്ഷ നിരസിച്ചവരെ എന്ത് കൊണ്ട് വനത്തില്‍ നിന്ന് ഒഴിപ്പിച്ചില്ല എന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.

കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ നിശബ്ദത പാലിച്ചത് കൊണ്ടാണ് ഇത്തരത്തില്‍ ഒരു വിധി ഉണ്ടായതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

Top