അംബാനിയ്ക്ക് വേണ്ടി സുപ്രീം കോടതി ഉത്തരവ് തിരുത്തി; രണ്ട് ജീവനക്കാരെ പിരിച്ചുവിട്ടു

കോടിശ്വരന്‍ അംബാനിയ്ക്ക് വേണ്ടി സുപ്രീകോടതി വിധിയും തിരുത്തി. രാജ്യത്തെ ഞെട്ടിച്ച സംഭവം പുറത്തായതോടെ രണ്ട് സുപ്രീം കോടതി ജീവനക്കാരെ ചീഫ് ജസ്റ്റിസ് പുറത്താക്കി. സുപ്രീം കോടതി വിധിയില്‍ തിരുത്തുവരിത്തിയെന്ന വാര്‍ത്ത നിമയ രംഗത്തും സൂപ്രീം കോടതി ജുഡീഷ്യറിയിലും ഞെട്ടലുളവാക്കിയട്ടുണ്ട്. ചില അഭിഭാഷകരുടെ നിര്‍ദ്ദേശമനുസരിച്ചാണ് ഉത്തരവ് തിരുതത്തിയത് ഇവര്‍ക്കെതിരെയും അന്വേഷണം പുരോഗമിക്കുകയാണ്.

റിലൈന്‍സ് കമ്മ്യൂണിക്കേഷന്‍ ഉടമ അനില്‍ അംബാനിയുമായി ബന്ധപ്പെട്ട ജുഡീഷ്യല്‍ ഉത്തരവില്‍ മാറ്റം വരുത്തി വെബ് സൈിറ്റില്‍ അപ്ലോഡ് ചെയ്ത രണ്ട് ജീവനക്കാരെ സുപ്രിംകോടതി പിരിച്ച് വിട്ടത്. കോര്‍ട്ട് മാസ്റ്റര്‍ മാനവ് ശര്‍മ്മ, അസിസ്റ്റന്റ് രജിസ്ട്രാര്‍ തപന്‍ കുമാര്‍ ചക്രബര്‍ത്തി എന്നിവരെയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പിരിച്ചു വിട്ടത്. ഭരണഘടനയുടെ 311 അനുച്ഛേദം വ്യവസ്ഥ ചെയ്യുന്ന പ്രത്യേക അധികാരം ഉപയോഗിച്ചാണ് ചീഫ് ജസ്റ്റിസ് ഗൊഗോയ് പിരിച്ച് വിടല്‍ ഉത്തരവില്‍ ഇന്നലെ രാത്രി ഒപ്പ് വച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോടതിയലക്ഷ്യ ഹര്‍ജിയില്‍ ജസ്റ്റിസ് മാരായ റോഹിങ്ടന്‍ നരിമാന്‍, വിനീത് ശരണ്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ജനുവരി 7 ന് പുറപ്പടിവിച്ച വിധിയില്‍ അനില്‍ അംബാനിയോട് നേരിട്ട് കോടതിയില്‍ ഹാജര്‍ അകാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അന്ന് വൈകിട്ട് സുപ്രിംകോടതി വെബ് സൈറ്റില്‍ അപ്ലോഡ് ചെയ്ത ഉത്തരവില്‍ കോടതിയില്‍ നേരിട്ട് ഹാജര്‍ ആകുന്നതില്‍ നിന്ന് അനില്‍ അംബാനിക്ക് ഇളവ് നല്‍കിയതായി പരാമര്‍ശിച്ചിരുന്നു. ഉത്തരവിട്ട ജസ്റ്റിസ് മാരായ റോഹിങ്ടന്‍ നരിമാനോ, വിനീത് ശരണോ അറിയാതെ ആണ് ഈ ഉത്തരവ് വെബ് സൈറ്റില്‍ അപ്ലോഡ് ചെയ്തത്. ജനുവരി 10 ന് എറിക്സണ്‍ ഇന്ത്യയുടെ അഭിഭാഷകര്‍ ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തുകയും ബെഞ്ച് തെറ്റ് തിരുത്തിയ പുതിയ ഉത്തരവ് വെബ് സയിറ്റില്‍ അപ്ലോഡ് ചെയ്യുകയും ചെയ്തു. ഇതിനിടെ ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയോട് ഇക്കാര്യം അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കി.

Top