ആണ്‍ തുണയില്ലാതെ ജീവിതം മനോഹരമാക്കുന്ന സുസ്മിതയുടെ നൃത്തം വൈറലാകുന്നു; മുന്‍ വിശ്വ സുന്ദരി ഇപ്പോള്‍ താരമാകുന്നത് ഇങ്ങനെ

മുംബൈ: വേറിട്ടം ജീവിതം നയിക്കുന്ന മുന്‍ മിസ് യൂണിവേഴ്‌സ് സുസ്മിതാ സെന്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത നൃത്തം വൈറലാകുന്നു. ഒറ്റയാള്‍ ജീവിതം നയിക്കുന്ന സുഷ്മിത സെന്‍ സ്ത്രീ ജീവിതത്തിലെ സ്വാതന്ത്ര്യത്തിന്റെ വില ഉയര്‍ത്തി പിടിക്കുന്ന വ്യക്തിയാണ്. ആണ്‍തുണയെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ ചോദിക്കുമ്പോള്‍ തനിക്കൊത്തവന്‍ വരട്ടെ എന്നാണ് സുഷ്മിതയുടെ നിലപാട്. രണ്ടു കൊച്ചുസുന്ദരികളെ ദത്തെടുത്ത് ജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്തു ബോളിവുഡ് താരം.

മുന്‍ മിസ് യൂണിവേഴ്‌സ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത പുതിയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. സുഷ്മിതയും മകള്‍ അലിസയും ഒരു പ്രശസ്ത പാട്ടിനൊത്ത് ചുവടു വയ്ക്കുന്നതാണ് വീഡിയോ.
എഡ്ഷിറാന്റെ പോപ്പുലര്‍ നമ്പറായ ‘ഷെയ്പ് ഓഫ് യു’ എന്ന ഗാനത്തിനൊത്താണ് സുഷ്മിതയും അലിസയും ചുവടു വയ്ക്കുന്നത്. ഈ നൃത്തച്ചുവടുകള്‍ ബോളിവുഡില്‍ മാത്രമല്ല, സമൂഹ മാധ്യമങ്ങളിലാകെ വൈറലാകുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

A post shared by Sushmita Sen (@sushmitasen47) on Mar 25, 2017 at 3:56pm PDT

Top