മഡോണക്കെതിരെ ആരോപണ പ്രളയവുമായി തമിഴ് സിനിമാ ലോകം; സഹകരണ മനോഭവമില്ല, തലക്കനം, ഒന്നിലും പങ്കാളിയാകില്ല തുടങ്ങിയവ ഏറ്റുപിടിച്ച് തമിഴ് മാധ്യമങ്ങളും

സൂപ്പര്‍ഹിറ്റ് ചിത്രമായ പ്രേമത്തിലൂടെ സിനിമയിലേക്ക് എന്‍ട്രി നടത്തിയ താരമാണ് മഡോണ സെബാസ്റ്റിയന്‍. തൊട്ടുപിന്നാലെ കിംഗ് ലയറും ഹിറ്റായതോടെ മഡോണ ഭാഗ്യനായികയെന്ന പേര് സമ്പാദിച്ചു. ഇതിനുശേഷം മലയാളം വിട്ട് തമിഴിലേക്ക് ചേക്കേറിയ താരത്തിന് അവിടെയും മികച്ച സ്വീകരണമാണ് ലഭിച്ചത്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിമറിഞ്ഞിരിക്കുകയാണ്. നടി ഇപ്പോള്‍ അഹങ്കാരത്തിന്റെ പരകോടിയിലാണെന്നാണ് തമിഴ് സിനിമലോകത്തിന്റെ പ്രധാന പരാതി. തമിഴ് മാധ്യമങ്ങളും ഈ വാര്‍ത്തയ്ക്കു വലിയ പ്രാധാന്യമാണ് നല്കിയിരിക്കുന്നത്.

വലിയ തലക്കനമാണത്രെ സെറ്റില്‍ മഡോണ സെബാസ്റ്റിന്. ആരോടും സംസാരിക്കില്ല. സംസാരിച്ചാലും പരുക്കാന്‍ സ്വഭാവം. ഒന്നിലും പങ്കാളിയാകില്ല. തന്റെ ഭാഗം ചിത്രീകരിച്ച് കഴിഞ്ഞാല്‍ മാറി ഇരിക്കുക. സഹകരണ സ്വഭാവം നടിയുടെ ഭാഗത്ത് നിന്നില്ല എന്നൊക്കെയാണ് കോടമ്പക്കത്തുനിന്നുള്ള വാര്‍ത്തകള്‍. ഇതിനിടെ മഡോണ പ്രതിഫലം ഉയര്‍ത്തിയതാണ് പുതിയ വിഷയം. ധനുഷ്, വിജയ് സേതുപതി തുടങ്ങിയവരെ പോലുള്ള മുന്‍നിര നായകന്മാര്‍ക്കൊപ്പമാണ് ഞാന്‍ അഭിനയിച്ചിട്ടുള്ളത് അതിനാല്‍ ഇനിയും അത്തരം മുന്‍നിര താരങ്ങള്‍ക്കൊപ്പം മാത്രമേ അഭിനയിക്കൂ, അതിന് തനിക്ക് പ്രതിഫലം കൂടുതല്‍ വേണം എന്നൊക്കെയാണത്രെ നടിയുടെ ഡിമാന്‍ഡ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രേമത്തിലൂടെ സിനിമാ ലോകത്ത് എത്തിയ മഡോണ ഇതേ ചിത്രത്തിന്റെ റീമേക്കിലൂടെ തെലുങ്ക് സിനിമാ ലോകത്തും സാന്നിധ്യം അറിയിച്ചു. പ്രേമത്തിന് ശേഷം മലയാളത്തില്‍ ദിലീപിന്റെ നായികയായി കിങ് ലയര്‍ എന്ന ചിത്രത്തിലെത്തി. തമിഴില്‍ കാതലും കടന്ത് പോകും, കവന്‍, പവര്‍ പാണ്ടി എന്നീ ചിത്രങ്ങളും ചെയ്തു. ഇപ്പോള്‍ ഹ്യൂമണ്‍സ് ഓഫ് സംവണ്‍ എന്ന ഇംഗ്ലീഷ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടി. കാതലും കടന്ത് പോകും എന്ന ചിത്രത്തിലൂടെയാണ് മഡോണ തമിഴ് സിനിമാ ലോകത്ത് എത്തിയത്. വിജയ് സേതുപതിയുടെ നായികയായി അഭിനയിച്ചു. അതിന് ശേഷം കന്‍ എന്ന ചിത്രത്തിലും വിജയ് സേതുപതിയുടെ നായികയായി എത്തി. ധനുഷ് ആദ്യമായി സംവിധാനം ചെയ്ത പവര്‍ പാണ്ടി എന്ന ചിത്രമാണ് ഏറ്റവുമൊടുവില്‍ മഡോണയുടേതായി തിയേറ്ററിലെത്തിയത്.

Top