പുരാണത്തിലെ പ്ലാസ്റ്റിക് സര്‍ജറിയും ഏഴ് കുതിരകളെ കെട്ടിയ സൂര്യരഥവും പാഠപുസ്തകമാകുന്നു….

പുരാണത്തിലെ സങ്കലപങ്ങളെ ചരിത്രസംഭവങ്ങളുടെ പട്ടികയിലേക്ക് കൊണ്ടുവരാന്‍ മോഡി സര്‍ക്കാറിന്റെ കീഴില്‍ പുതിയ പുസ്തകങ്ങളെത്തുന്നു. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തിനെ പറ്റി അബദ്ധം പറഞ്ഞ് വിവാദത്തിലായ മാനവ വിഭവശേഷി വകുപ്പ് മന്ത്രി സത്യപല്‍ സിംഗിന്റെ മേല്‍നോട്ടത്തിലാണ്‌ പുസ്തകത്തിനായുള്ള പണി നടക്കുന്നത്.

ഇന്ത്യന്‍ കാഴ്ചപ്പാട് പുതുതലമുറയെ പഠിപ്പിക്കാനാണ് മാവശേഷി മന്ത്രാലയത്തിന് കീഴിലുള്ള ചരിത്ര ഗവേണ കൗണ്‍സില്‍ പുതിയ പുസ്തകം തയ്യാറാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയുടെ പൗരാണികമായ നേട്ടങ്ങള്‍ സാധാരണക്കാാരില്‍ എത്തിക്കുക എന്ന ലക്ഷ്യമായത് കൊണ്ടു തന്നെ പുസ്തകത്തില്‍ ഭാരതീയ ശാസ്ത്ര വീക്ഷണം, സാങ്കേതിക വിദ്യ, കായികം, കല, സ്ത്രീകളുടെ സാമൂഹ്യസ്ഥിതി എന്നിവയെല്ലാം ഉണ്ടാകുമെന്നാണ് പുസ്തകത്തിന്റെ പ്രൊജക്ട് കൈകാര്യം ചെയ്യുന്ന ‘ഭാരത് വൈഭവ്’ ല്‍ നിന്നുള്ള വിവരങ്ങള്‍ പറയുന്നത്. ഹാരപ്പന്‍, മോഹന്‍ ജൊദാരൊ നാഗരികതയെ സരസ്വത്/ സപ്ത സിന്ദു നാഗരിഗത എന്ന നിലയ്ക്കാണ് പഠിപ്പിക്കേണ്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭാരത സംസ്‌കാരം എങ്ങനെയാണ് ജെ സി ബോസ്, ജനിതക ശാസ്ത്രഞ്ജന്‍ ഹര്‍ ഘോവിന്ദ് ഖൊരാനെ എന്നിവരെ സ്വാധീനിച്ചത് എന്ന് കണ്ടെത്തുക തുടങ്ങിയ കാര്യങ്ങള്‍ പ്രധാനമാണ്. ഇന്ത്യയില്‍ ജനിതക വ്യത്യാസത്തിലധിഷ്ഠിതമായ ഗോത്ര സംവിധാനം നിലനിന്നിരുന്നു. ഏഴ് നിറങ്ങളെ പ്രതിനിധീകരിക്കുന്ന ഏഴ് കുതിരകളെ കെട്ടിയ രഥത്തിലാണ് സൂര്യന്‍ യാത്രചെയ്യുന്നത് എന്ന ഇന്ത്യന്‍ കാഴ്ചപ്പാടിനെ സിവി രാമന്റെ കണ്ടെത്തലിനോട് ബന്ധിപ്പിക്കുക എന്നിവ ഇതിന്റെ ഭാഗമാണ്.

തമോഗര്‍ത്തമെന്ന ആശയം വരെ വേദ ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്. പുതിയതലമുറയോട് സംസാരിക്കുമ്പോള്‍ കൂടുതല്‍ നന്നായി മനസിലാക്കാന്‍ കഴിയുക അങ്ങനെയാണ് എന്നും ശുക്ല പറഞ്ഞു. ആര്‍എസ്എസും മോഡി സര്‍ക്കാരിന്റെ ബിജെപി എംപിമാരും മറ്റ് നേതാക്കളും അവകാശപ്പെട്ട ‘പൗരാണിക കാലത്തെ ശാസ്ത്രനേട്ടങ്ങള്‍’ രാജ്യത്താകമാനമുള്ള എഞ്ചിനീയറിങ് പാഠ്യപദ്ധതികളില്‍ ഉള്‍പ്പെടുത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. വിമാനം കണ്ടെത്തിയത് റൈറ്റ് സഹോദരന്‍മാര്‍ അല്ലെന്നും ബാറ്ററികളും വൈദ്യുതിയും വേദകാലത്ത് തന്നെയുണ്ടായിരുന്നെന്നും അവകാശപ്പെടുന്ന പുസ്തകം എഞ്ചിനീയറിങ് പാഠ്യപദ്ധതിയില്‍ ഉള്‍പെടുത്താനാണ് മാനവ വിഭവശേഷി വകുപ്പ് തീരുമാനിച്ചത്.

ഇതിന് പുറമെയാണ് സാധാരണക്കാര്‍ക്ക് വേണ്ടി ഇപ്പോള്‍ പുതിയ പുസ്തകം രൂപപ്പെടുത്തിയത്. 350 പേജും പതിനെട്ട് അദ്ധ്യായങ്ങളുമുള്ള പുസ്തകം ഐസിഎച്ച്ആറും എന്‍ഇസിആര്‍ടിയും സംയുക്തമായാണ് പ്രകാശിപ്പിക്കുക. ഇംഗ്ലീഷിന് പുറമെ ഇന്ത്യയിലെ എല്ലാ പ്രാദേശിക ഭാഷയിലും പുറത്തിറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. തുടക്കത്തില്‍ ഇംഗ്ലീഷ്, ഹിന്ദി, തമിഴ് എന്നി ഭാഷകളിലാവും ഉണ്ടാവുക. അടുത്ത മാസത്തോടെ പുസ്തകം വരുമെന്ന് പ്രതീക്ഷിക്കുന്നതായും, സ്‌കൂളിലും കോളേജിലും ഉപയോഗിക്കേണ്ടതായതിനാല്‍ എല്ലാ കാര്യങ്ങളും പരിശോധിച്ച് ഉറപ്പു വരുത്തണമെന്നും ഐസ്എച്ച്ആര്‍ മന്ത്രി സത്യപല്‍ സിംഗ് അറിയിച്ചു.

Top