പാകിസ്താനിൽ ആദ്യമായി ട്രാൻസ്ജെൻഡർ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ പെട്ടവർക്ക് സംരക്ഷണത്തിനു പ്രാധാന്യം നൽക്കുന്ന ബില്ലാണ് പാക് പാർലമെന്റിൽ അവതരിപ്പിച്ചത്. നീമ കീശ്വറാണ് ‘ട്രാൻസ്‌ജെൻഡർ പേഴ്സൺസ് ബിൽ’ സഭയിൽ അവതരിപ്പിച്ചത്.
ട്രാൻസ്ജെൻഡറുകൾക്ക് യാതൊരുവിധ പരിഗണനയും നൽകാതിരുന്ന പാകിസ്താന്റെ പുരോഗമനപരമായ നീക്കമാണിത്.
പൗരൻമാർക്കും മറ്റുള്ളവർക്കും നൽകുന്ന പരിഗണന ട്രാൻസ്ജെൻഡറുകൾക്കും നൽകണമെന്നും ഭരണഘടനയുടെ 25-ാം അനുച്ഛേദത്തിൽ പറഞ്ഞിരിക്കുന്ന സമത്വത്തിനുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്നും ബില്ലിൽ പറയുന്നു.
രാജ്യത്ത് പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളാണ് ട്രാൻസ്ജെൻഡറുകളെന്നും കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും അവർ വിവിധ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ടെന്നും ബിൽ ചൂണ്ടിക്കാട്ടുന്നു.