ട്രൂകോളറിൽ ഇനി വീഡിയോ കോളും

സ്വന്തം ലേഖകൻ

ദില്ലി: ട്രൂകോളർ ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന കോളർ ഐഡി ആപ്പാണ്. നമ്പർ സേവ് ചെയ്തില്ലെങ്കിൽപ്പോലും വിളിച്ചതാരെന്നു മനസിലാക്കാൻ  ഇതിൽ സാധിക്കും. ഇപ്പോൾ വീഡിയോകോളുകൾക്കും ട്രൂകോളറിൽ ഉപയോഗിക്കാവുന്ന സംവിധാനമാണ് ഗൂഗിൾ ഡ്യുവോ ഒരിക്കിയിരിക്കുന്നത്.
ഡ്യുവോ വേറെ ആപ്പിൽ തുറക്കാതെ നേരിട്ട് ട്രൂകോളറിലൂടെ തന്നെ ഇത് പ്രവർത്തിക്കും .  ലോകത്തിലെ തന്നെ ഏറ്റവും വലിയ സെർച്ച് എൻജിനുകളിൽ ഒന്നായ ഗൂഗിളുമായി ഈയടുത്താണ് ട്രൂകോളർ ഒന്നിക്കുന്നത്.  ഈ ഫീച്ചർ ആദ്യം ഐ.ഓ.എസിൽ ആണ് ലഭ്യമായിരുന്നത്. ട്രൂകോളറിൻറെ ആപ്പ് സൈസ് കുറച്ചതിനാൽ  മുൻപത്തെതിനേക്കാൾ കുറഞ്ഞ സ്‌പെയ്‌സ് മാത്രം മതി ഇപ്പോൾ ഇതിന് എന്ന സവിശേഷതയും ട്രൂകോളറിനുണ്ട്. നേരത്തെ ട്രൂകോളറിൽ  പേര് മാത്രമായിരുന്നു തെളിഞ്ഞുവരാർ എന്നാൽ വീഡിയോ സംവിധാനംകൂടി വന്നതോടെ  ആളെ തിരിച്ചറിയാനും സാധിക്കും.
ഗൂഗിൾ ഡ്യുവോ ആപ്പ് പ്ലേ സ്റ്റോറിൽ 10 കോടി ഡൗൺലോഡ് എത്തി കഴിഞ്ഞു.  ഇൻറർനെറ്റ് വേഗത കുറവാണെങ്കിലും ഈ ആപ്പ് പ്രവർത്തിക്കുമെന്നാണ് ഇതിന്റെ പ്രത്യേകത.  ട്രൂകോളറിന് 25 കോടി ഉപഭോക്താക്കളാണ് ഉള്ളത്. കഴിഞ്ഞ ദിവസമാണ് ട്രൂകോളർ പ്ലേ സ്റ്റോറിൽ പുതിയ അപ്‌ഡേഷൻ ഇട്ടത്, ഇത് പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. എസ് എം എസ് ഫിൽറ്റർ, ഫ്ലാഷ് മെസ്സേജിങ്, ട്രൂകോളർ പേ എന്നിവ് പുതിയ അപ്ഡേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top