ഇന്ത്യാക്കാരുടെ പ്രിയപ്പെട്ട ബ്രൗസര്‍ ചാരവൃത്തി നടത്തിയെന്ന് സംശയം: ചൈനീസ് നിര്‍മ്മിത ബ്രൗസര്‍ പ്ലേസ്‌റ്റോറില്‍ നിന്നും നീക്കി

വളരെയധികം ഉപയോഗിക്കപ്പെടുന്ന ബ്രൗസിംഗ് ആപ്ലിക്കേഷനായ യൂസി ബ്രൗസര്‍ പ്ലേസ്റ്റോറില്‍ കാണാനില്ല. ചൈനീസ് നിര്‍മ്മിത ആപ്ലിക്കേഷനായ യൂസി ബ്രൗസര്‍ ചാരവൃത്തി നടത്തി എന്ന ആരോപണത്തെത്തുടര്‍ന്ന് പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്യപ്പെടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

നീക്കപ്പെട്ട യൂസി ബ്രൗസറിന് പകരം യൂസി ബ്രൗസറിന്റെ മിനി വെര്‍ഷനാണ് പ്ലേ സ്‌റ്റോറില്‍ കാണാന്‍ കഴിയുന്നത്. യൂസി ബ്രൗസര്‍ നീക്കാനുള്ള കാരണത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ പടരുന്നു. ഇത് സംബന്ധിച്ച് യൂസി ബ്രൗസറോ ഗൂഗിളോ പ്രതികരിച്ചിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ത്യയിലെ സൈനികരടക്കം ഉപയോഗിക്കുന്ന യൂസി ബ്രൗസര്‍ ഉപയോഗിച്ച് ചൈന ചാരവൃത്തി നടത്തുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അധികൃതര്‍ നിര്‍മാതാക്കളായ ആലിബാബയോട് വിശദീകരണം ചോദിച്ചിരുന്നു. എന്നാല്‍ സുരക്ഷാ പ്രശ്‌നങ്ങളൊന്നുമില്ലെന്നും യൂസി ബ്രൗസര്‍ സുരക്ഷിതമാണെന്നുമായിരുന്നു കമ്പനിയുടെ പ്രതികരണം. എന്നാല്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടില്ലെന്ന കാര്യം കമ്പനി നിഷേധിച്ചതുമില്ല. ഇതിനെ തുടര്‍ന്ന് ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ ഗൂഗിള്‍ അധികൃതരെ സമീപിച്ചതിന്റെ ഭാഗമാണ് നടപടിയെന്ന് ചില ടെക്‌നോളജി വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന ആപ്ലിക്കേഷനുകളിലൊന്നാണ് യൂസി ബ്രൗസര്‍. ഒരാഴ്ച മുമ്പ് 50 കോടി ഡൗണ്‍ലോഡെന്ന നാഴികകല്ല് പിന്നിടാനും ഈ ആപ്പിനായിരുന്നു.

Top