പശുസംരക്ഷണം ബാധ്യതയായി യുപിയില്‍ പശുക്കള്‍ നശിപ്പിക്കുന്നത് കോടികളുടെ കൃഷി

പശുസംരക്ഷണത്തിനായി കോടികളുടെ പദ്ധതികള്‍ പ്രഖ്യാപിച്ചുള്ള സംസ്ഥാനവും പശുവിന്റെ പേരില്‍ ഏറെ കലാപങ്ങളും നടക്കുന്ന നാടാണ് യുപി. എന്നാല്‍ അലഞ്ഞുതിരിയുന്ന പശുക്കള്‍ ഉണ്ടാക്കുന്ന കൃഷ്ി നാശമാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. ഉപേക്ഷിക്കപ്പെട്ട ആയിരകണക്കിന് പശുക്കളാണ് ഏക്കറുകണക്കിന് കൃഷിയിടങ്ങള്‍ നശിപ്പിക്കുന്നത്. പശുക്കളില്‍ നിന്ന് സംരക്ഷണം തേടി സര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ് ഇവര്‍.

ബി.ജെ.പി. അധികാരത്തിലെത്തിയതോടെ സംസ്ഥാനത്ത് പശുക്കളെ അറവിനായി വില്‍ക്കുന്നത് നിരോധിച്ചിരുന്നു. അറവുശാലകളും നിരോധിച്ചു. ഇതോടെ പശുക്കള്‍ക്ക് പ്രായമായാല്‍ സംരക്ഷിക്കുന്നത് ബാധ്യതയായി. പശുക്കളെ വാഹനങ്ങളില്‍ കൊണ്ടുപോയാല്‍ മര്‍ദനമേല്‍ക്കേണ്ടിവരുന്ന സാഹചര്യവും ഉണ്ടായി. ഇതോടെ, കറവവറ്റിയ കാലികളെ ഉപേക്ഷിക്കുകയാണ് ക്ഷീരകര്‍ഷകര്‍. ഇവ തെരുവില്‍ അലഞ്ഞുതിരിയും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തീറ്റകിട്ടാത്ത കാലികള്‍ കൃഷിയിടങ്ങളിലിറങ്ങി വന്‍തോതില്‍ കൃഷി നശിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് കര്‍ഷകര്‍ പ്രതിഷേധം തുടങ്ങിയത്. ഉപേക്ഷിക്കപ്പെട്ട പശുക്കള്‍ പലയിടങ്ങളിലും വലിയ ശല്യമാണ്. ഇതേത്തുടര്‍ന്ന് ഗതികെട്ട നാട്ടുകാര്‍ കാലികളെ സ്‌കൂള്‍മുറിയിലും ആശുപത്രിക്കകത്തും മറ്റും അടച്ചിട്ട സംഭവങ്ങളും അരങ്ങേറിയിട്ടുണ്ട്. ലഞ്ഞുതിരിയുന്ന കാലികളെ ജനുവരി 10-നകം ഗോശാലകളിലടയ്ക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും ശല്യം തുടരുകയാണ്. ഇതിനായി ബജറ്റില്‍ ഒരു കോടിയിലധികമാണ് മാറ്റിവച്ചിട്ടുള്ളത്.

Top