
ന്യുഡല്‍ഹി :കഴിഞ്ഞ 24 ന് ഇന്ദിരാഭവനില്‍ ചേര്‍ന്ന കെ.പി.സി.സിയുടെ രാഷ്ട്രിയകാര്യ സമിതി യോഗത്തെ പ്രതീക്ഷയോടെയാണ് കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജനാധിപത്യ വിശ്വാസികളും നോക്കിക്കണ്ടത്.
ഹൈക്കമാന്റിന്റെ നിര്‍ദ്ദേശപ്രകാരം പാര്‍ട്ടി പുനഃസംഘടനയെക്കുറിച്ചും ആനുകാലിക രാഷ്ട്രീയ പ്രശ്നങ്ങളെക്കുറിച്ചും വിശദമായ ചര്‍ച്ചകളാണ് യോഗത്തിലുണ്ടായത്.
ഈ യോഗം സംബന്ധിച്ച് അസത്യങ്ങളും അര്‍ധസത്യങ്ങളും നിറഞ്ഞ തെറ്റായ മാധ്യമവാര്‍ത്തകള്‍ ഉണ്ടായത് ദൗര്‍ഭാഗ്യകരമാണ്. അവിടെ നടന്നത് ആരുടെയും വിചാരണയല്ല. നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോല്‍വിക്ക് ശേഷം പാര്‍ട്ടിയെ പുനഃസംഘടിപ്പിച്ച് ഊര്ജ്ജസ്വമാക്കുകയും രാഷ്ട്രീയ സാമൂഹ്യപ്രശ്നങ്ങളിലും പ്രത്യേകിച്ച് വര്‍ഗീയതയ്ക്കെതിരെയും ശക്തമായ നിലപാട് സ്വീകരിക്കാനുമാണ് ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞുവന്ന പൊതുതീരുമാനം.
മുന്‍ മന്ത്രി കെ.ബാബുവിനെതിരെയുള്ള വിജിലന്‍സ് അന്വേഷണത്തെക്കുറിച്ച് വിശദമായ ചര്‍ച്ചകള്‍ നടത്തിയതിന് ശേഷമാണ് ഒരു അഭിപ്രായത്തില്‍ എത്തിയത്.ഇത് ആരുടെയും സമ്മര്‍ദ്ദം കൊണ്ടോ ഭൂരിപക്ഷ അഭിപ്രായം കൊണ്ടോ അല്ല.ജനാധിപത്യ രീതിയില്‍ ചര്‍ച്ച ചെയ്തെടുത്ത തീരുമാനമാണിത്. ഇത് സംബന്ധിച്ച തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ഇടയായ സാഹചര്യം ഹൈക്കമാന്റിനെ അറിയിക്കുകയും ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യും.