ഉത്സവകാലവും വെക്കേഷനും വരവേല്‍ക്കാനൊരുങ്ങി താരങ്ങള്‍. മമ്മൂട്ടിയും നിവിനും നേർക്കുനേർ ബോക്സ്ഓഫീസിൽ എത്തുമ്പോൾ ആര് വിജയിക്കും എന്ന സംശയത്തിലാണ് ആരാധകർ. മമ്മൂട്ടി ചിത്രം പുത്തൻ പണവും നിവിൻ പോളിയുടെ സഖാവുമാണ് തിയേറ്ററിൽ എത്തുന്നത്.ഏപ്രിൽ 12 നാണു മമ്മൂട്ടി ചിത്രം പുത്തൻപണം തിയേറ്ററിൽ എത്തുന്നത്. എന്തിനും ഏതിനും തയ്യാറായാണ് നിത്യാനന്ദ ഷേണായി കാസര്‍കോടു നിന്നും കൊച്ചിയിലേക്ക് വണ്ടി കയറുന്നത്.
മീശ പിരിച്ച് വ്യത്യസ്തമായ ലുക്കിലാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഇന്ത്യന്‍ റുപ്പിയുടെ ആശയത്തിന്റെ തുടര്‍ച്ച ഈ ചിത്രത്തിലും ഉണ്ടാകും. കള്ളപ്പണത്തിന്റെ പ്രചാര വഴികളും നോട്ടുകള്‍ പിന്‍വലിച്ച പുതിയ സാഹചര്യവും ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്. കാഷ്‌മോര, മാരി തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനായിരുന്ന ഓം പ്രകാശാണ് ചിത്രത്തിന്റെ ക്യാമറാമാന്‍. ഇനിയ, രഞ്ചി പണിക്കര്‍, സായ് കുമാര്‍, സിദ്ദിഖ്, ഹരീഷ് പെരുമണ്ണ, മാമുക്കോയ, ജോജു ജോര്‍ജ്. വിശാഖ് നായര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
നിത്യാനന്ദ ഷേണായി എന്നാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.രാജ്യത്ത് കള്ളപ്പണം തടയുന്നതിന്റെ ഭാഗമായി 500,1000 രൂപയുടെ കറന്‍സി നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യവും നോട്ട് നിരോധനത്തിന് ശേഷം അനുഭവപ്പെടുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും ചിത്രത്തില്‍ പറയുന്നുണ്ട്
ചെറിയൊരു ഇടവേളയ്ക്കു ശേഷമാണ് നിവിന്‍ പോളി സഖാവുമായി പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നത്. സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗൗരവക്കാരനായ സഖാവ് കൃഷ്ണനായും ചിരിച്ചും കളിച്ചും നടക്കുന്ന കുട്ടി സഖാവ് കൃഷ്ണ കുമാറായും നിവിന്‍ രണ്ട് ഗെറ്റപ്പില്‍ പ്രത്യക്ഷപ്പെടും.
ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിനു ശേഷം തിയേറ്ററുകളിലേക്കെത്തുന്ന ചിത്രമെന്ന രീതിയില്‍ തന്നെ സഖാവിനെക്കുറിച്ച് പ്രതീക്ഷകളേറെയാണ്. ഇതുവരെ കണ്ടിട്ടില്ലാത്ത രൂപഭാവഭേദവുമായാണ് നിവിന്‍ പോളി എത്തുന്നത്. യുവാക്കളുടെ ഹരമായി മാറിയ നിവിന്‍ പോളിയുടെ ഈ ചിത്രം ബോക്‌സോഫീസില്‍ മികച്ച കളക്ഷന്‍ നേടുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.