വിഴിഞ്ഞം കരാറില്‍ ജുഡീഷ്യല്‍ അന്വേഷണം പരിഗണനയില്‍ –പിണറായി വിജയന്‍

തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖപദ്ധതിയെക്കുറിച്ചുള്ള സി.എ.ജി. റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സി.എ.ജിയുടെ വിമര്‍ശനം അതീവ ഗൗരവമുള്ളതാണ്. കഴിഞ്ഞ സര്‍ക്കാര്‍ ഇൗ സര്‍ക്കാറിന് മേല്‍ ബാധ്യത അടിച്ചേല്‍പിച്ചു. സി.എ.ജിയുടെ വിമര്‍ശനത്തെ കുറിച്ച് സര്‍ക്കാര്‍ സമഗ്രമായ പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

യു.ഡി.എഫ് സര്‍ക്കാറിന്‍റെ കാലത്ത് ഒപ്പുവെച്ച വിഴിഞ്ഞം കരാറിനെതിരെ സി.എ.ജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കരാര്‍ കാലാവധി 40 വര്‍ഷമാക്കിയത് സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമാണെന്നും ഇത് അദാനിക്ക് 29,000 കോടിയുടെ അധിക ലാഭമുണ്ടാക്കിക്കൊടുക്കാനെ ഉപകരിക്കുവെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിഴിഞ്ഞം കരാര്‍ പൊളിച്ചെഴുതണമെന്ന് സി.പി.എം നേതാവ് വി.എസ് അച്ച്യുതാനന്ദനും ഇതില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ആരോപിച്ചിരുന്നു.വിഴിഞ്ഞം പദ്ധതി സംബന്ധിച്ച് എല്‍.ഡി.എഫിന് വ്യക്തമായ നിലപാടുണ്ട്. കരാര്‍ ഒപ്പിട്ടുകഴിഞ്ഞ കാര്യമാണ്. സര്‍ക്കാരിനുമേല്‍ ബാധ്യത അടിച്ചേല്പിക്കുകയായിരുന്നു

Top