കട ബാധ്യത: ജപ്തി ചെയ്യുമെന്ന ഭീഷണിയിൽ കർഷകൻ ജീവനൊടുക്കി

കൽപ്പറ്റ: വയനാട് ജപ്തി ചെയ്യുമെന്ന ബാങ്കിന്റെ ഭീഷണിയിൽ മനം നൊന്ത് കർഷകൻ ആത്മഹത്യ ചെയ്തു. ഭൂദാനം നടുക്കുടിയിൽ കൃഷ്ണൻ കുട്ടി(71)യാണ് മരിച്ചത്.

വിഷം കഴിച്ച ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബത്തേരി കാർഷിക ബാങ്കിൽ നിന്ന് ഒരു ലക്ഷം രൂപ കൃഷ്ണൻകുട്ടി വായ് പയെടുത്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രണ്ടു തവണകളായി പലിശയടച്ച് വായ്പ പുതുക്കിയെങ്കിലും കൃഷി നാശത്തെത്തുടർന്ന് കൃഷിയിൽ നഷ്ടമുണ്ടാക്കുകയും ബാധ്യത ഇരട്ടിക്കുകയുമായിരുന്നു.

കഴിഞ്ഞ ദിവസം ബാങ്ക് ജീവനക്കാർ വീട്ടിലെത്തി ജപ്തി നടപടികൾ സ്വീകരിക്കുകയാണെന്ന് അറിയിച്ചിരുന്നു. പിന്നീട് കൃഷ്ണൻ കുട്ടി ആത്മഹത്യ ചെയ്യുകയുമായിരുന്നെന്ന് ബന്ധുക്കൾ അറിയിച്ചു.

Top