വിക്കിപീഡിയയെ വിശ്വസിക്കല്ലേ…. പണികിട്ടുമെന്ന് പഠനം ; പല വിവരങ്ങളും തെറ്റായി ചേര്‍ത്തിരിക്കുന്നു

മലയാളത്തിലെ ഒരു വാര്‍ത്താചാനലില്‍ പ്രമുഖന്റെ മരണ വാര്‍ത്തയില്‍ കടന്നുകൂടിയ വന്‍ മണ്ടത്തരം കുറേകാലം സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ ആഘോഷമാക്കിയിരുന്നു. വാര്‍ത്താ ഡെസ്‌കിലെ ട്രെയിനി വിക്കിപീഡിയയില്‍ നിന്നെടുത്ത വിവരങ്ങളാണ് വാര്‍ത്തയില്‍ ഉള്‍ക്കൊളിച്ചത് എന്നാലത് ആന മണ്ടത്തരമായിരുന്നു.

ആര്‍ക്കും എഡിറ്റ് ചെയ്ത് വിവരങ്ങള്‍ കൈമാറാവുന്ന വിജ്ഞാന ശേഖരമാണ് വിക്കിപീഡിയ എന്നാല്‍ വിക്കിപീഡിയയെ വിശ്വസിച്ചാല്‍ പണികിട്ടുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ അബ്ദുള്‍ കാലാമും ഇക്കാര്യങ്ങള്‍ ചൂണ്ടികാട്ടിയിരുന്നു.
ഇന്റര്‍നെറ്റ് ലോകത്തെ ഏറ്റവും വലിയ വിജ്ഞാനകോശമെന്ന് അറിയപ്പെടുന്ന വിക്കിപീഡിയയെ വിശ്വസിക്കാനാവില്ലെന്നാണ്
ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന പഠനം വ്യക്തമാക്കുന്നത്. വിക്കിപീഡിയയിലെ ഭൂരിഭാഗം പേജുകളിലും വലിയ തെറ്റുകള്‍ ഉണ്ടെന്നാണ് വിലയിരുത്തുന്നത്. വിക്കിപീഡിയയെ കുറിച്ച് നേരത്തെയും പരാതികള്‍ വന്നിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് ഒരു പഠന റിപ്പോര്‍ട്ട് വരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലോകം ചര്‍ച്ച ചെയ്യുന്ന മിക്ക വിഷയങ്ങളിലും വ്യക്തമായ വിവരങ്ങളല്ല വിക്കിപീഡിയയിലുള്ളത്. ആഗോളതാപനം പോലെയുള്ള മിക്ക ശാസ്ത്രീയ റിപ്പോര്‍ട്ടുകള്‍ക്കും വിവരങ്ങള്‍ക്കും വിക്കിപീഡിയയെ തീര്‍ത്തും വിശ്വസിക്കാനാവില്ല. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മൂന്ന് ശാസ്ത്ര വിഷയങ്ങളാണ് ആസിഡ് മഴ, പരിണാമം, ആഗോളതാപനം എന്നിവ. എന്നാല്‍ വിക്കിപീഡിയയിലെ ഈ വിഷയങ്ങളിലുള്ള വിവരങ്ങളും വിലയിരുത്തലുകളും വേണ്ടത്ര വിശ്വസിക്കാന്‍ കഴിയില്ല. വിവിധ വിഷയങ്ങള്‍ വിക്കിപീഡിയയില്‍ കൈകാര്യം ചെയ്ത രീതികള്‍ വിശകലനം ചെയ്താണ് ഗവേഷകര്‍ ഇത്തരമൊരു നിഗമനത്തില്‍ എത്തിയത്.

10 വര്‍ഷത്തെ വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ മിക്ക വിഷയങ്ങളിലും ദിനംപ്രതി ശരാശരി തിരുത്തലുകള്‍ കണ്ടെത്തി. മിക്ക വിഷയങ്ങളിലും ദിവസവും തിരുത്തിക്കൊണ്ടിരിക്കുകയാണ്. ആസിഡ് മഴ വിഷയത്തില്‍ ശരാശരി തിരുത്തലിനേക്കാള്‍ ഏറെ അധികമാണ് പരിണാമ സിദ്ധാന്തം, ആഗോളതാപനം എന്നീ വിഷയങ്ങളിലെന്നും ഗവേഷകര്‍ ആരോപിക്കുന്നു.

Top