ബീജിംഗ് : നാലു യാക്കാ നിറയെ ക്വാഷ് കൊണ്ട് കാർ വാങ്ങാൻ പോകുന്ന കാര്യം ചിന്തിക്കാമോ ?അതും ചെറിയ ഡിനോമേഷനിലുള്ള നോട്ടുകൾ .അൽഭുതകരമായിരിക്കും . വാഹന ഡീലർഷിപ്പുകളിൽ നിന്നും സ്ഥിരമായി കേൾക്കുന്ന ഒന്നാണ് ചാക്കിൽ പണവുമായി കാർ വാങ്ങാൻ വന്ന ആളുടെ കഥ. ദേശം മാറുന്നതനുസരിച്ച് കഥയിലെ കഥാപാത്രങ്ങളും മാറും. ലക്ഷങ്ങളും കോടികളുമായിരിക്കും ചിലപ്പോൾ അവരുടെ തുണി സഞ്ചികളിൽ നിന്നു ലഭിക്കുക. എന്നാൽ ആ കഥ സത്യമായിരിക്കുന്നു. ഇന്ത്യയിലല്ല അങ്ങ് ചൈനയിലാണ് സംഭവം നടന്നത്.
സ്വന്തമായൊരു കൺസ്ട്രക്ഷൻ കമ്പനി നടത്തുന്ന യുവതിയാണ് കാർ വാങ്ങാൻ ഒരു യുവാൻ നോട്ടുകളുമായി എത്തിയത്. കാർ വാങ്ങാൻ ചെറിയ നോട്ടുകൾ സ്വീകരിക്കുമോയെന്ന് ചോദിച്ചു. സ്വീകരിക്കുമെന്ന് പറഞ്ഞതിനെ തുടർന്നാണ് നാല് ചാക്ക് നിറയെ നോട്ടുമായി എത്തിയതെന്നും ഷോറൂമിലെ ജീവനക്കാരൻ പറയുന്നു.കാർ വാങ്ങാനെത്തിയത് നാലു ചാക്ക് നോട്ടുമായി, ഷോറൂം ജീവനക്കാർക്ക് കിട്ടിയത് എട്ടിന്റ പണി
20 ജീവനക്കാരുടെ ഒരു മണിക്കൂർ പരിശ്രമത്തിന്റെ ഫലമായാണ് നോട്ടുകള്‍ എണ്ണിത്തീർന്നത്. ഏകദേശം 130,000 യുവാന്റെ നോട്ടുകളായിരുന്നു (ഏകദേശം 13 ലക്ഷം രൂപ) ബാഗിൽ ഉണ്ടായിരുന്നത്. രണ്ടു ലക്ഷം യുവാന്റെ കാർ സ്വന്തമാക്കിയ അവർ ബാക്കി പണം മൊബൈൽ ബാങ്കിങ്ങിലൂടെ ട്രാൻസ്ഫർ ചെയ്തെന്നും ഷോറൂം മാനേജർ പറയുന്നു.