ആഡംബര ഫോണ്‍ പൊട്ടിത്തെറിച്ചു: യുവ സിഇഒയ്ക്ക് ദാരുണാന്ത്യം

മലേഷ്യ: ഫോണ്‍ പൊട്ടിത്തെറിച്ച് മലേഷ്യന്‍ കമ്പനിയുടെ യുവ സിഇഒ നസ്രിന്‍ ഹസ്സന്‍ കൊല്ലപ്പെട്ടു. ക്രാഡില്‍ ഫണ്ട് എന്ന കമ്പനിയുടെ സിഇഒയാണ് മരിച്ചത്. ബെഡ്‌റൂമില്‍ ഒരേസമയം രണ്ടു വിലകൂടിയ ഫോണുകളാണ് ചാര്‍ജ് ചെയ്തിരുന്നത്. പൊട്ടിത്തെറിയെ തുടര്‍ന്നുണ്ടായ മുറിവുകളും പുക ശ്വസിച്ചതുമാണ് യുവ സിഒയുടെ ജീവനെടുത്തത്.

ബ്ലാക്ക്ബെറി, വാവേയ് എന്നീ ബ്രാന്‍ഡുകളുടെ ഫോണുകളാണ് നസ്രീന്‍ ഹസ്സന്‍ ഉപയോഗിച്ചിരുന്നത്. ബെഡ്‌റൂമിലെ കിടക്കക്ക് സമീപത്താണ് രണ്ടു ഫോണുകള്‍ ചാര്‍ജ് ചെയ്യാന്‍ വച്ചിരുന്നത്. പൊട്ടിത്തെറിയെ തുടര്‍ന്ന് ബെഡ്‌റൂം ഒന്നടങ്കം കത്തിയമര്‍ന്നു. എന്നാല്‍ ഏതു ഫോണാണ് പൊട്ടിത്തെറിച്ചതെന്ന് കണ്ടെത്താനും സാധിച്ചിട്ടില്ല.

ക്രഡില്‍ ഫണ്ടിന്റെ ഔദ്യോഗിക കുറിപ്പില്‍ തലക്ക് ഗുരുത പരുക്കേറ്റ് മരിച്ചെന്നാണ് പറയുന്നത്. എന്നാല്‍ പൊട്ടിത്തെറിയെ തുടര്‍ന്നുണ്ടായ തീയും പുകയുമാണ് മരണകാരണമെന്ന് പൊലീസ് റിപ്പോര്‍ട്ട്. ഫോണ്‍ പൊട്ടിത്തെറിച്ച് ബെഡും മാറ്റും കത്തിയാണ് നസ്രീന്‍ മരിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Top