പ്രളയച്ചെളിയിൽ മുങ്ങിയ ‘പൊന്നും വിലയുള്ള’ പണം തപ്പിയെടുത്ത് യൂത്ത് കോൺഗ്രസ്; വീണ്ടു കിട്ടിയത് മകളുടെ വിവാഹത്തിന് സ്വരുക്കൂട്ടിയ പണം

കോട്ടയം: പ്രളയച്ചെളിയിൽ മുങ്ങിയ പൊന്നും വിലയുള്ള പണം തപ്പിയെടുത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. പ്രളയത്തിൽ തകർന്ന മുണ്ടക്കയത്തെ വീടുകളിൽ ഇന്നലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശുചീകരണം നടത്തുന്നതിനിടെയാണ് , എല്ലാം നഷ്ടപ്പെട്ടു എന്നു കരുതിയ വീടിനുള്ളിൽ നിന്നും , ചെളിയിൽ മുങ്ങിയ പണം ലഭിച്ചത്. മുസ്ലീം ലീഗ് പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡൻ്റും യു ഡി എഫ് കൂട്ടിക്കൽ മണ്ഡലം കൺവീനറുമായ കുപ്ളി ഹസൻ തൻ്റെ മകളുടെ വിവാഹത്തിനായി കരുതി വച്ച പണമാണ് ചെളിയിൽ പുതഞ്ഞ നിലയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കണ്ടെത്തിയത്. കണ്ടെത്തിയ പണം കുപ്ളി ഹസന് തന്നെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൈമാറി.

യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ യൂത്ത് കെയറിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനവും ശുചീകരണവും നടത്തിയത്. യൂത്ത് കോൺഗ്രസ് നേതാക്കൾ നേതൃത്വം നൽകിയ പ്രവർത്തകരുടെ ശുചീകരണത്തിനിടെയാണ് വീടിനുള്ളിൽ നിന്നും പണം കണ്ടെത്തിയത്. കുപ്ളി ഹസൻ്റെ വീട്ടിലുണ്ടായ പ്രളയത്തിൽ എല്ലാം തകർന്നിരുന്നു. ഈ പ്രളയജലത്തിൽ മകളുടെ വിവാഹത്തിനായി സ്വരുക്കൂട്ടിയ പണവും നഷ്ടമായി എന്നാണ് അദ്ദേഹം ധരിച്ചിരുന്നത്. എന്നാൽ , യൂത്ത് കോൺഗ്രസിൻ്റെ ശുചീകരണത്തിനിടെ പണം തിരികെ ലഭിച്ചത് ഇരട്ടി മധുരമായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേതൃത്വത്തിൽ യൂത്ത് കെയർ വോളണ്ടിയർമാർ ഇന്നലെ കൂട്ടിക്കൽ, മുണ്ടക്കയം പുത്തൻചത്ത, മണിമല വെള്ളാവൂർ എന്നിവിടങ്ങളിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.

യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ഉരുൾപ്പൊട്ടലുണ്ടായ ദിവസം രാത്രിയിൽ തന്നെ മുണ്ടക്കയത്ത് എത്തിയിരുന്നു. തുടർന്നു, ഇവിടെ രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തിരുന്നു. ഇന്നലെ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വെള്ളപ്പൊക്കവും ഉരുൾപ്പൊട്ടലുമുണ്ടായ പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് യുത്ത് കോൺഗ്രസിന് പിൻതുണയുമായി പൂർണ സമയവും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കൊപ്പമുണ്ടായിരുന്നു. ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയിയുടെ നേതൃത്വത്തിൽ മൂന്ന് സ്ക്വാഡുകളായി തിരിഞ്ഞാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡന്റ് ഷിയാസ് മുഹമ്മദ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ തോമസ്‌കുട്ടി മുക്കാല, നായിഫ് ഫൈസി, ജിൻസൺ ചെറുമല, അജീഷ് വടവാതൂർ, ജില്ലാ സെക്രട്ടറി എം.കെ ഷെമീർ, കോട്ടയം നിയോജക മണ്ഡം പ്രസിഡന്റ് രാഹുൽ മറിയപ്പള്ളി, കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ് ഫെമി മാത്യു , ഷിയാദ് കൂട്ടിക്കൽ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്കും രക്ഷാപ്രവർത്തനത്തിനും നേതൃത്വം നൽകി. രക്ഷാപ്രവർത്തനങ്ങൾക്കും, ശുചീകരണത്തിനും പൂർണ മനസോടെ രംഗത്തിറങ്ങിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ആവേശം പകർന്ന് ചാണ്ടി ഉമ്മനും മുഴുവൻ സമയവും ഈ സ്ഥലങ്ങളിലുണ്ടായിരുന്നു.

Top