
കോട്ടയം: നടി മുക്ത വിവാഹിതയാകുന്നു. ഗായികയും നടിയുമായ റിമി ടോമിയുടെ സഹോദരന് റിങ്കു ടോമിയാണ് വരന്. നീണ്ട നാളത്തെ പ്രണയത്തിനാണ് ഇതോടെ സാക്ഷാത്കാരമാകുന്നത്. ഈ മാസം 30ന് ഇടപ്പള്ളി പള്ളിയില്‍ വച്ചാണു വിവാഹം. വിവാഹ നിശ്ചയം 23ന് കൊച്ചിയില്‍ നടക്കും. ലാല്‍ ജോസിന്റെ ‘അച്ഛനുറങ്ങാത്ത വീട്’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ മുക്ത തമിഴ് സിനിമയിലും സജീവമാണ്
അമൃത ടെലിവിഷനിലെ സിരിയലിലൂടെയാണ് മുക്ത അഭിനയ രംഗത്തെത്തുന്നത്.