കുടുംബം കലക്കാനും ‘സ്റ്റിംഗ് ഓപ്പറേഷന്‍’; കാമുകനെ പ്രകോപിപ്പിക്കാന്‍ നടിയെ പറഞ്ഞുവിട്ടു; പഞ്ചാരയടിച്ചെന്ന പേരില്‍ ഉപേക്ഷിച്ച് കാമുകി; ഇവര്‍ക്കൊക്കെ വട്ടാണോ?

ജീവിതം ഇന്ന് ‘ഓണ്‍ലൈനാണ്’. സ്വകാര്യത എന്നത് സ്വപ്‌നമായി മാറുന്ന കാലം. പലര്‍ക്കും വീട്ടില്‍ നടക്കുന്നതും, മനസ്സില്‍ നടമാടുന്നതുമായ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വിളമ്പിയില്ലെങ്കില്‍ സുഖമായി കിടന്നുറങ്ങാന്‍ പറ്റാത്ത അവസ്ഥ. പക്ഷെ ഇതെല്ലാം കടന്ന് സ്വന്തം കുടുംബം കലക്കാന്‍ ‘സ്റ്റിംഗ് ഓപ്പറേഷന്‍’ നടത്തി യുട്യൂബില്‍ പോസ്റ്റ് ചെയ്യുന്നവരെ എന്ത് പറഞ്ഞ് വിശേഷിപ്പിക്കണം? കാമുകന്റെ മനഃശക്തി അളക്കാനെന്ന പേരിലാണ് യുട്യൂബിലെ ‘ടു ക്യാച്ച് എ ചീറ്റര്‍’ (വഞ്ചകനെ പിടികൂടാന്‍) എന്ന സീരിസ് അരങ്ങേറുന്നത്. ആണുങ്ങളുടെ മനസ്സിളക്കാന്‍ ‘മേനകമാരെ’ അയച്ച ശേഷമാണ് കാമുകിമാര്‍ അവരുടെ മനഃശക്തി അളക്കുന്നത്. നടിമാരുടെ പ്രകോപനത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാത്ത കഴിയാത്ത കാമുകന്‍മാരെ കാമുകിമാര്‍ ഉപേക്ഷിക്കുന്നതാണ് പരിപാടി!

CH1

ചാര്‍ലി എന്നുപേരുള്ള ഒരു പാവം കാമുകനാണ് യുട്യൂബ് തമാശയുടെ പേരില്‍ ഇപ്പോള്‍ ‘ഈ സ്ഥാനം’ നഷ്ടപ്പെട്ടിരിക്കുന്നത്. തനിക്ക് വണ്ണക്കൂടുതല്‍ ഉണ്ടെന്നതിനാല്‍ പലപ്പോഴും കാമുകന്‍ മെലിഞ്ഞ സ്ത്രീകളെ നോട്ടമിടുന്നതായി യുവതി സംശയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം ഉറപ്പിച്ച് കളയാമെന്ന് ഇവര്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി യുട്യൂബില്‍ ഹിറ്റായി ഓടുന്ന പരിപാടിയുടെ ഭാഗമായി. സ്റ്റാര്‍ബക്ക്‌സില്‍ കാപ്പി കുടിക്കാനെന്ന ഭാവേന സ്ഥലത്തെത്തിയ ‘നടി’ യുവാവിനെ വേണ്ടുവോളം പ്രോത്സാഹിപ്പിച്ചു. താന്‍ ‘സിംഗിള്‍’ ആണെന്ന് പ്രഖ്യാപിച്ച യുവാവിന്റെ നീക്കങ്ങള്‍ കാമുകി ഒളിക്യാമറയിലൂടെ കാണുന്നുണ്ടായിരുന്നു. എല്ലാത്തിനും ഒടുവില്‍ പുറത്തേക്ക് പോകുന്ന മെലിഞ്ഞ യുവതിയെ നോക്കിയിരിക്കുന്ന കാമുകന്റെ ദൃശ്യങ്ങള്‍ കാമുകിയുടെ മനസ്സ് തകര്‍ത്തു.
ഇതിന് ശേഷം നടന്ന പ്രവര്‍ത്തനമാണ് ഇവരുടെ പ്രണയത്തിന് ആന്റി-ക്ലൈമാക്‌സ് രചിച്ചത്. മോഹിപ്പിച്ച യുവതി ഇറങ്ങിപ്പോയ ശേഷം തന്റെ പാന്റ്‌സ് ഒന്ന് നേരെയാക്കിയതാണ് കാമുകിയെ ചൊടിപ്പിച്ചത്. തന്റെ കാമുകന്‍ ഒരിക്കലും ചതിക്കില്ലെന്നും മറ്റും അവതാരകരോട് പ്രഖ്യാപിച്ച കാമുകിയെ ഞെട്ടിക്കുന്ന തരത്തിലായിരുന്നു ചാര്‍ലിയുടെ പ്രകടനം. അഭിനയിക്കാന്‍ ഒരുക്കിവിട്ട ‘മേനക’ പ്രകടനം സൂപ്പര്‍ ആക്കിയപ്പോള്‍ ചാര്‍ലിയുടെ മനസ്സും ഒരുനിമിഷം കൈവിട്ടുപോയി. ഡാന്‍സിന് കൊണ്ടുപോകാനും, സിനിമയ്ക്ക് പോകാമെന്നുമൊക്കെ പറഞ്ഞ് യുവതി കാമുകനെ നല്ല രീതിയില്‍ പ്രോത്സാഹിപ്പിച്ചു. എന്നാല്‍ അനുകൂലമായ മറുപടി നല്‍കിയില്ലെങ്കിലും ഇറങ്ങിപ്പോയ യുവതിയെ നോക്കി കാമുകന്‍ നടത്തിയ പാന്റ് അഡ്ജസ്റ്റ് ചെയ്യലാണ് കാര്യങ്ങള്‍ കുഴപ്പത്തിലാക്കിയത്.
കാമുകനെ അപ്പോള്‍ തന്നെ ഫോണില്‍ വിളിച്ച് ഗുഡ്‌ബൈ പറഞ്ഞ് കാമുകി സംഭവം അവസാനിപ്പിച്ചു. ഇതിനെയൊക്കെ എന്താണ് പറയുക, പറ്റില്ലെങ്കില്‍ പറഞ്ഞ് അവസാനിപ്പിക്കുന്നതിന് പകരം സ്വയം വിഡ്ഢികളാകുകയാണ് ഇവരെല്ലാം സത്യത്തില്‍!

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top