സ്വന്തം ലേഖകൻ
ലണ്ടൻ: ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പതിമൂന്നുകാരനിൽ നിന്നു ഗർഭിണിയായ അധ്യാപികയെ കാണാനില്ലെന്നു പരാതി. അലക്‌സാണ്ട്രിയ വേര എന്ന 24കാരിയാണ് വിദ്യാർത്ഥിയിൽ നിന്ന് ഗർഭിണിയായത്. കഴിഞ്ഞ സെപ്റ്റംബർ മുതലാണ് ഇവർ വിദ്യാർത്ഥിയുമായി വഴിവിട്ട ബന്ധം തുടങ്ങിയത്. ടെക്‌സാസിൽ ഹൂസ്റ്റണിലെ സ്‌റ്റോവാൽ മിഡിൽ സ്‌കൂളിലെ അധ്യാപികയാണ് അലക്‌സാണ്ട്രിയ.
ഇൻസ്റ്റഗ്രാമിലൂടെയാണ് വിദ്യാർത്ഥിയുമായി വഴിവിട്ട ബന്ധം തുടങ്ങിയതെന്ന് അലക്‌സാണ്ട്രിയ വെളിപ്പെടുത്തി. പിന്നീട് വിദ്യാർത്ഥിയുമായുള്ള ബന്ധം കൂടുതൽ ദൃഢമാകുകയും ലൈംഗിക ബന്ധം പതിവാകുകയും ചെയ്തു. ഇംീഷ് അധ്യാപികയാണ് അലക്‌സാണ്ട്രിയ. വിദ്യാർത്ഥിയുടെ വീട്ടുകാർക്കും തങ്ങളുടെ ബന്ധത്തെക്കുറിച്ച് അറിയാമെന്നും തങ്ങളുടെ ബന്ധത്തിന് വീട്ടുകാർ പൂർണ പിന്തുണ നൽകുന്നുണ്ടെന്നും അലക്‌സാണ്ട്രിയ പറഞ്ഞു.
കഴിഞ്ഞ ഏപ്രിലിലാണ് അധ്യാപികയും വിദ്യാർത്ഥിയും തമ്മിലുള്ള ബന്ധം പുറത്തറിഞ്ഞത്് തുടർന്ന് സ്‌കൂൾ അധികൃതർ അലക്‌സാണ്ട്രിയയെ നിർബന്ധിത ലീവിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദ്യാർത്ഥിയെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന് അലക്‌സാണ്ട്രിയയ്‌ക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു.