ചാരുംമൂട്: നൂറനാട് സ്വദേശിനിയായ ബധിരയും മൂകയുമായ പെണ്‍കുട്ടിയെ ക്രൂരമായ പീഡനത്തിനിരയാക്കി ഗര്‍ഭിണിയായിക്കിയ കേസില്‍ ചുനക്കര വില്ലേജില്‍ നടുവിലെ മുറിയില്‍ രാജീവ് ഭവനത്തില്‍ രാജീവിനെ (46) യാണ് നൂറനാട് പേലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: 11 മാസങ്ങള്‍ക്ക് മുമ്പ് ഒരു ദിവസം ഉച്ചയ്ക്ക് ഒരു മണിയോടുകൂടി പെണ്‍കുട്ടിയുടെ വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് പ്രതി അതിക്രമിച്ച് കയറി ബലാല്‍സംഗം നടത്തിയത്. വിവരം പുറത്തുപറഞ്ഞാല്‍ കൊന്നു കളയും എന്നുപറഞ്ഞ് പ്രതി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതിനാല്‍ വിവരം പെണ്‍കുട്ടി ആരോടും പറഞ്ഞിരുന്നില്ല.
മാസങ്ങള്‍ കഴിഞ്ഞു വയറുവേദന അനുഭവപ്പെട്ടു തുടങ്ങിയപ്പോഴാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം പെണ്‍കുട്ടിക്ക് മനസിലായത്. തുടര്‍ന്നും പ്രതിയില്‍നിന്നും ഭീഷണിയുണ്ടായിരുന്നു. ഇതുമൂലം വീട്ടുകാരോട് വിവരം പറയാന്‍ മടിച്ചു. വയറുവേദന കലശലായതിനെ തുടര്‍ന്ന് പെണ്‍കുട്ടി വീട്ടുകാരോട് വിവരം പറയുകയും ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു.
പക്ഷേ പ്രതി ആരാണെന്ന് പറഞ്ഞ് മനസിലാക്കാനോ മറ്റും ബധിരയും മൂകയുമായ പെണ്‍കുട്ടിക്ക് കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നൂറനാട് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. പോലീസ് ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്ത് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഇതിനായി പ്രത്യേക െവെദഗ്ധ്യം നേടിയ അധ്യാപകരുടെ സഹായവും പോലീസ് തേടിയിരുന്നു.
പക്ഷേ പ്രതിയെക്കുറിച്ചുള്ള ഒരു സൂചനയും പെണ്‍കുട്ടിക്ക് നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് നൂറനാട് പോലീസ് വ്യാപകമായ അന്വേഷണം നടത്തി. ചുനക്കര വില്ലേജില്‍ നടുവിലെ മുറിയില്‍ രാജീവ് ഭവനത്തില്‍ രാജീവിനെ (46) പോലീസിന് സംശയംതോന്നി കാര്യങ്ങള്‍ തിരക്കിയെങ്കിലും പ്രതി വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് രാജീവന്റെ ഫോട്ടോ പെണ്‍കുട്ടിയെ കാണിക്കുകയും ഭാഗികമായി തിരിച്ചറിയുകയും ചെയ്തുവെങ്കിലും സംഭവം പ്രതി നിഷേധിച്ചതിനാല്‍ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല.
ഇതോടെ പോലീസ് ശാസ്ത്രീയ പരിശോധന നടത്തുവാന്‍ തീരുമാനിക്കുകയും പെണ്‍കുട്ടിയുടെയും കുഞ്ഞിന്റെയും രാജീവന്റെയും രക്തസാമ്പിളുകള്‍ ശേഖരിച്ചു ഡി.എന്‍.എ പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തു. ഇതിനിടെ നിരാലംബരായ പെണ്‍കുട്ടിയെയും കുഞ്ഞിനെയും പോലീസ് വനിതാ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.
രാജീവ് കുറ്റം പൂര്‍ണമായി നിഷേധിച്ചിട്ടുള്ളതിനാല്‍ സംശയിക്കപ്പെടാന്‍ സാധ്യതയുള്ളവരുടെ പട്ടികയും പോലീസ് തയാറാക്കിയിരുന്നു. കഴിഞ്ഞദിവസം രക്തസാമ്പിളുകള്‍ പരിശോധിച്ചശേഷമുള്ള ഡി.എന്‍.എ. പരിശോധനാഫലത്തില്‍നിന്നും രാജീവ് തന്നെയാണ് കുഞ്ഞിന്റെ പിതാവെന്ന് റിപ്പോര്‍ട്ട് പോലീസിന് ലഭിച്ചു. തുടര്‍ന്ന് പ്രതിയായ രാജീവിനെ കഴിഞ്ഞദിവസം നൂറനാട് സി.ഐ പി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തു.
മാവേലിക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ട് മുന്‍പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തുമെന്ന് പോലീസ് അറിയിച്ചു.