സ്ത്രീകള്‍ വീട്ടില്‍നിന്നും പൊങ്കാലയിടാന്‍ പോകാന്‍ നോക്കിയിരിക്കും ആണുങ്ങള്‍ കുപ്പി പൊട്ടിക്കാന്‍- പാര്‍വതി ഷോണ്‍

സ്ത്രീകള്‍ വീട്ടില്‍നിന്നും പൊങ്കാലയിടാന്‍ പോകുമ്പോള്‍ വീട്ടിലിരുന്ന് മദ്യപിക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കിട്ട് നടന്‍ ജഗതിയുടെ മകള്‍ പാര്‍വതി ഷോണ്‍.

കോവിഡിന് ശേഷം ആദ്യമായാണ് അമ്മയ്ക്ക് ഇത്ര ആഘോഷത്തോടെ പൊങ്കാല നിവേദിക്കാനൊരുങ്ങുന്നത്. നമ്മുടെ വീട്ടിലുള്ള അമ്മമാരും പെങ്ങന്മാരും അനുജത്തിമാരുമൊക്കെ വളരെ വൃതശുദ്ധിയോടെയാണ് പൊങ്കാലയ്ക്ക് ഒരുങ്ങുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീട്ടിലിരിക്കുന്ന പെണ്ണുങ്ങള്‍ രാവിലെ അമ്പലത്തില്‍ പൊങ്കാലയിടാന്‍ പോയി കഴിഞ്ഞാല്‍ വൈകിട്ടാണ് തിരിച്ചെത്തുക. കുപ്പി പൊട്ടിക്കാന്‍ പെണ്ണുങ്ങള്‍ വീട്ടില്‍നിന്നും ഇറങ്ങാന്‍ നോക്കിയിരിക്കുകയാണ് ആണുങ്ങള്‍. ചില സുഹൃത്തുക്കളോട് സംസാരിച്ചപ്പോഴാണ് ആണുങ്ങളുടെ മെന്റാലിറ്റി മനസിലായതെന്നും പാര്‍വതി.

സ്ത്രീകള്‍ വെയിലത്ത് കഷ്ടപ്പെട്ട് പൊങ്കാലയര്‍പ്പിക്കുമ്പോള്‍ മദ്യപിക്കാതെ പ്രാര്‍ത്ഥനയോടെ വീട്ടിലിരിക്കണം. വീട്ടിലിരിക്കുന്ന സ്ത്രീകള്‍ എല്ലാവരും വൃതശുദ്ധിയോടെയാണ് പൊങ്കാലയര്‍പ്പിക്കാന്‍ പോകുന്നത്. അപ്പോള്‍, വീട്ടിലിരിക്കുന്ന ആണുങ്ങള്‍ മദ്യം ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും പാര്‍വതി ഷോണ്‍വീ ഡിയോയില്‍ പറയുന്നു.

Top