
കോന്നി: കിഴവള്ളൂര്‍ സെന്റ് പീറ്റേഴ്‌സ് ഓര്‍ത്തഡോക്‌സ് പള്ളിക്ക് സമീപം കാറും കെ.എസ്.ആര്‍.ടി.സി. ബസും തമ്മില്‍ കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് ഗുരുതര പരിക്ക്.
ഇരു വാഹനത്തിലെയും ഡ്രൈവര്‍മാര്‍, ബസില്‍ മുന്‍ സീറ്റിലിരുന്ന സ്ത്രീ എന്നിവര്‍ക്കാണ് പരുക്കേറ്റത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
പത്തനംതിട്ടയില്‍നിന്നും തിരുവനന്തപുരത്തേക്ക് പോയ കെ.എസ്.ആര്‍.ടി.സി. ഫാസ്റ്റ് പാസഞ്ചര്‍ ബസും കോന്നിയില്‍ നിന്ന് പത്തനംതിട്ടയ്ക്ക് വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.
കാറില്‍ ഇടിച്ച് നിയന്ത്രണം വിട്ട ബസ് പാഞ്ഞുകയറി പള്ളിയുടെ കുരിശടി പൂര്‍ണമായും തകര്‍ന്നു. പള്ളിയുടെ കമാനം ബസിന് മുകളിലേക്ക് വീണു.
ഇന്ന് ഉച്ചയ്ക്ക് രണ്ടിനായിരുന്നു അപകടം. ബസിലെ മറ്റു യാത്രക്കാര്‍ക്കും പരുക്കേറ്റു.