തിരുവനന്തപുരം: പേട്ടയിൽ നിന്ന് കാണാതായ പോക്സോ കേസിലെ അതിജീവിതയായ പെൺകുട്ടിയെ കണ്ടെത്തി. കാണാതായി അരമണിക്കൂറിന് ശേഷം കണിയാപുരത്ത് വച്ചാണ് സുഹൃത്തിനൊപ്പം പെൺകുട്ടിയെ കണ്ടെത്തിയത്.
ഇന്ന് രാവിലെയാണ് പേട്ട പൊലീസ് സ്റ്റേഷനിൽ 15കാരിയെ രാവിലെ മുതൽ കാണാനില്ലെന്ന് മാതാവ് പരാതി നൽകിയത്. ഇതേത്തുടർന്ന് പോലീസ് വ്യാപകമായി നഗരത്തിൽ അന്വേഷണം നടത്തുകയും ചെയ്തു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
അമ്മക്കൊപ്പമാണ് ഇവർ താമസിക്കുന്നത്. ഈ കുട്ടിയെ കാണാതെ പോയി ഏതാനും മണിക്കൂറുകൾക്ക് ശേഷം സ്കൂളിലേക്ക് പരീക്ഷയെഴുതാൻ പോകുകയാണെന്നും ഉള്ള ഫോൺകോൾ അമ്മയ്ക്ക് ലഭിച്ചിരുന്നു.
ഇത് കേന്ദ്രീകരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്.