വാഹന തീപിടിത്തം: വില്ലന്‍ വണ്ട് എന്ന് മോട്ടോര്‍ വാഹനവകുപ്പ്

തിരുവനന്തപുരം: വാഹനങ്ങള്‍ക്കു തീപിടിക്കുന്ന സംഭവങ്ങളില്‍ വണ്ട് വില്ലനാകുന്നുവെന്ന് മോട്ടര്‍ വാഹന വകുപ്പിന്റെ സര്‍വേ റിപ്പോര്‍ട്ട്. ഓടിക്കൊണ്ടിരിക്കെ വാഹനങ്ങള്‍ കത്തിയുള്ള അപകടങ്ങള്‍ കൂടിയതോടെയാണ് മോട്ടര്‍ വാഹനവകുപ്പ് ഓണ്‍െലെന്‍ സര്‍വേ നടത്തിയത്. ഓടിക്കൊണ്ടിരിക്കെ കാര്‍ കത്തി കണ്ണൂരില്‍ ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്.

തീപിടിത്തമോ അതിനു സമാനമോ ആയ അപകടങ്ങളില്‍പ്പെട്ട 150 പേര്‍ സര്‍വേയില്‍ പങ്കെടുത്തു. അതില്‍ 11 ഇടങ്ങളില്‍ തീപിടിത്തത്തിനു കാരണം ഷോര്‍ട് സര്‍ക്യൂട്ടായിരുന്നു. 133 ഇടത്ത് പ്രശ്‌നമായത് ഇന്ധന ചോര്‍ച്ചയും. ഇന്ധന ചോര്‍ച്ചയ്ക്ക് വഴിവയ്ക്കുന്നതാകട്ടെ തുരപ്പന്‍ വണ്ടും. വണ്ടുകള്‍ ഇന്ധന െപെപ്പ് തുരന്ന് ചോര്‍ച്ച വരുത്തുന്നതാണ് അപകടങ്ങളുടെ പ്രധാന കാരണം. ഓടിക്കൊണ്ടിരിക്കെ വാഹനങ്ങള്‍ക്കു തീപിടിക്കുന്നതിന്റെ മുഖ്യകാരണം ഷോര്‍ട് സര്‍ക്യൂട്ടാണെന്നും സര്‍വേയില്‍ കണ്ടെത്തിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പെട്രോള്‍ വാഹനങ്ങളിലാണ് അപകടങ്ങള്‍ കൂടുതലുമുണ്ടാകുന്നത്. നെസ്റ്റസ് മ്യൂട്ടിലാറ്റസ് എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഈ വണ്ടുകളെ ആകര്‍ഷിക്കുന്നത് പെട്രോളിലെ എഥനോളാണ്. ഇത് കുടിക്കാനായി റബര്‍ കൊണ്ട് നിര്‍മിച്ച ഇന്ധന പമ്പ് തുരക്കും. അതുവഴി ഇന്ധന ചോര്‍ച്ചയ്ക്കും തീപിടിത്തത്തിനും കാരണമാകുന്നുവെന്നും മോട്ടോര്‍ വാഹന വകുപ്പ് ചൂണ്ടിക്കാട്ടി.

Top